മാന്നാർ: തകർന്നു കിടക്കുന്ന മൂർത്തിട്ട- മുക്കാത്താരി ബണ്ട് റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ മാന്നാർ വെസ്റ്റ് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാന്നാർ നായർ സമാജം സ്കൂളിന് സമീപം യാതൊരു സുരക്ഷയുമില്ലാതെ സ്ഥാപിച്ചിരിക്കുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിന് സുരക്ഷാവേലി സ്ഥാപിക്കണമെന്ന പ്രമേയവും അവതരിപ്പിച്ചു. മാന്നാർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ(പുഷ്പൻ നഗർ) നടന്ന ഡി.വൈ.എഫ്.ഐ മാന്നാർ വെസ്റ്റ് മേഖലാ സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് പി.എ.അൻവർ ഉദ്ഘാടനം ചെയ്തു. വിവിധ സബ് കമ്മിറ്റികളുടെയും ബ്ലോക്ക് സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞുപ്പ് നടന്നു. ഡി.വൈ.എഫ്.ഐ മാന്നാർ വെസ്റ്റ് മേഖലാ ഭാരവാഹികളായി റോണ കയ്യത്ര(പ്രസിഡന്റ്), ഫസൽ(സെക്രട്ടറി), സച്ചിൻ, അശ്വിൻ(ജോ.സെക്രട്ടറിമാർ), ഷാഹിദ്(വൈസ് പ്രസിഡന്റ്), രാജ്മോഹൻ(ട്രഷറർ),ഷഫീഖ്, ജോസി,കണ്ണൻ,ലജീഷ്,സോനു,ആതിര,ഷെഫിൻ സലിം,അപർണ പ്രസാദ്,ഗോകുൽ, ആനന്ദ്,പ്രഭ എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |