SignIn
Kerala Kaumudi Online
Monday, 25 May 2026 9.06 AM IST

വ്യക്തിത്വ വികസന സെമിനാർ

s

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീദേവീവിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന സെമിനാറും ഐ.എസ്.ആർ.ഒ.ഒരുക്കിയ ശാസ്ത്ര പ്രദർശനവും ചെട്ടികുളങ്ങര തെക്കേനടയിലുള്ള അമ്മ ഓഡിറ്റോറിയത്തിൽ നടന്നു. തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി വിളക്കുതെളിച്ചു. ശാസ്ത്ര പ്രദർശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീദേവീവിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ്റ് ബി.ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.മനോജ് കുമാർ, ട്രഷറർ പി.രാജേഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജശ്രീ ഗണേഷ്, പ്രോഗ്രാം കൺവീനർ ഗോപൻ ഗോകുലം, കൺവെൻഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണപിള്ള, മുരളീശങ്കർ, ഐ.എ.എസ് അക്കാഡമി ഡയറക്ടർ ബാലാജി, ശ്രീജ ശ്രീരാജ്, അനിൽ പ്രസാദ്, അഭിലാഷ് വിജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു. കരിയർ ഗൈഡൻസ് പ്രമുഖരായ പി.ടി.സുനിൽകുമാർ, രാജേഷ് രാമചന്ദ്രൻ, പത്തനംതിട്ട ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL