
ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ മറ്റവന 509-ാം നമ്പർ ശാഖയിലെ ആർ.ശങ്കർ മെമ്മോറിയൽ കുടുംബയൂണിറ്റ് വാർഷികവും കുടുംബ സംഗമവും യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.കെ.ഹരിറാം അദ്ധ്യക്ഷനായി. യൂണിയൻ ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ സംഘടനാ സന്ദേശം നൽകി.കൺവീനർ കെ.രാജേന്ദ്രൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. എസ്.പ്രസന്നൻ പ്രതിഭകളെ ആദരിച്ചു. ശാഖ സെക്രട്ടറി വി.ഉത്തമൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ കമ്മിറ്റി അംഗം വിഷ്ണു സജീവൻ,വി.സുരേഷ് എന്നിവർ സംസാരിച്ചു.ജോയിന്റ് കൺവീനർ പ്രസീത ദിബീഷ് സ്വാഗതവും ചെയർമാൻ ടി.അജയൻ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം വിവിധ കലാപരിപാടികളും,മയൂഖ ചേർത്തല അവതരിപ്പിച്ച കൈകൊട്ടികളിയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |