
മാന്നാർ: കുരട്ടിക്കാട് കളിക്കളം ജെ.സി.എഫ്.സിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. കുരട്ടിക്കാട് എൽ.പി സ്കൂൾ മൈതാനത്ത് പുതുതായി പണി കഴിപ്പിച്ച ടർഫ് കോർട്ടിലാണ് ക്യാമ്പ് . മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ജയ വി.കൃഷ്ണൻ, അൻവർ.പി.എ.ഷംസ് റഷീദ്, റംസാദ് റഹിം, അനസ്, യാസീൻ, നിഹാൽ എന്നിവർ പങ്കെടുത്തു. രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഇനിയും ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 8848203960 എന്ന നമ്പരിൽ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
