SignIn
Kerala Kaumudi Online
Monday, 25 May 2026 6.00 AM IST

ജില്ലാ പഞ്ചായത്തിന് 165.01 കോടിയുടെ ബഡ്ജറ്റ് ആലപ്പി റൈസ്, ആലപ്പി പാൽ

ആലപ്പുഴ : ലൈഫ് ഭവന പദ്ധതിക്കും ഭൂരഹിതർക്ക് ഭവന നിർമ്മാണത്തിനും 26.67കോടിയും കാർഷിക ഉൽപ്പാദനമേഖലയ്ക്ക് 7.05 കോടിയും ആരോഗ്യ രംഗത്ത് 3.50 കോടിയുമുൾപ്പെടെ 165.01 കോടി വരവും 164.43കോടി ചെലവും പ്രതീക്ഷിക്കുന്ന ബ‌ഡ്ജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ .ഷീന സനൽകുമാർ അവതരിപ്പിച്ചു. ആലപ്പി ബ്രാന്റ് അരിയും ആലപ്പിപാലും ഓണാട്ടുകര എള്ളെണ്ണയുമുൾപ്പെടെകാർഷിക മേഖലയിൽ വികസനവും ഉത്പാദനവും ലക്ഷ്യമിട്ടുള്ള വിവിധ കാർഷിക- മൃഗസംരക്ഷണ പദ്ധതികൾക്ക് 4.25 കോടി രൂപ വകയിരുത്തി. മത്സ്യതൊഴിലാളികൾക്ക് കട്ടമരം- വള്ളം, പുതിയ വല എന്നിവ വാങ്ങാൻ 90 ലക്ഷം , ജന്തുജന്യ രോഗവ്യാപനം തടയാൻ മൃഗസംരക്ഷണ മേഖലയിൽ 10 ലക്ഷം , ക്ഷീരവികസനത്തിന് 1.40 കോടി, ചെറുകിട വ്യവസായങ്ങൾക്ക് 40 ലക്ഷം എന്നിങ്ങനെയാണ് ഉൽപ്പാദനമേഖലയിലെ നീക്കിവയ്പ്പ്.

ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമത്തിന് 3.50 കോടി, സാമൂഹ്യ നീതി വകുപ്പിന് കീഴിൽ വിവിധ പദ്ധതികൾക്കും കുട്ടികളുടെ ക്ഷേമത്തിനും 1.80 കോടി,വിദ്യാഭ്യാസ കലാകായിക സാംസ്കാരിക രംഗത്ത് 8.80 കോടി എന്നിങ്ങനെയും ഉൾപ്പെടുത്തി.

ചെട്ടികുളങ്ങര ഫെസ്റ്റിനും ആലപ്പുഴ പെരുമയ്ക്കും 25 ലക്ഷം

 എസ്.പിസി യൂണിറ്റ് പ്രവർത്തനത്തിന് 11 ലക്ഷം

 സ്റ്റേഡിയം പുനരുദ്ധാരണത്തിന് 10 ലക്ഷം വീതം

 ടൂറിസം സൗകര്യ വികസനത്തിനും ടൂറിസം ഫെസ്റ്റിനും 25 ലക്ഷം

 പഠനത്തിൽ പിന്നാക്കംനിൽക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാൻ 10 ലക്ഷം

 ചെട്ടികുളങ്ങര ഫെസ്റ്റ്, ആലപ്പുഴ പെരുമ പദ്ധതികൾക്ക് 25 ലക്ഷം

 വിദ്യാർത്ഥികൾക്ക് ആയോധന പരിശീലനത്തിന് 10 ലക്ഷം

അഗതി രഹിത കേരളം ,അതിദരിദ്ര മുക്തം പദ്ധതി, കുടുംബശ്രീ മാർക്കറ്റിംഗ് ഔട്ട് ലറ്റ് എന്നിവയ്ക്കായി 1.25 കോടി

ആരോഗ്യ നൗകഫ്ലോട്ടിംഗ് ഡിസ്പൻസറിയ്ക്ക് മരുന്നിന് 3 ലക്ഷം

 സ്കൂളുകളിലും വിട്ടുകിട്ടിയ സ്ഥാപനങ്ങളിലും സോളാർ പാനലിന് 25 ലക്ഷേ

ലൈബ്രറികൾക്ക് ഗ്രാന്റിനത്തിൽ 5.14 കോടിയുടെ പദ്ധതികൾ

 മാലിന്യ നിർമ്മാർജ്ജന, ശുചിത്വ പദ്ധതികൾക്ക് 3.85 കോടി

പൈപ്പ് ലൈനുകളും ആർ. ഒ പ്ലാന്റുകളും ഉൾപ്പെടെ കുടിവെള്ള വിതരണ രംഗത്ത് 3.85 കോടി

നവകേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികളാണ് ബ‌ഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക മേഖലയിലെ സുസ്ഥിര വികസനം, സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ, ജന്റർ സൗഹൃദവും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ ഗുണമേൻമ വ‌‌ർദ്ധിപ്പിക്കർ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്

- എ. മഹേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

നഗരസഭകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ നടത്തേണ്ട പദ്ധതികളിൽ പലതിനും ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിരിക്കുകയാണ്. ചെട്ടികുളങ്ങര ഫെസ്റ്റ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പ്രഖ്യാപിച്ച പണം ലഭ്യമാക്കാൻ ശ്രദ്ധിക്കണം

- ജോൺ തോമസ്, പ്രതിപക്ഷ നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL