SignIn
Kerala Kaumudi Online
Monday, 25 May 2026 5.59 AM IST

വേനൽ, നോയമ്പ് : പഴം, പച്ചക്കറി വിപണിയിൽ വിലക്കയറ്റം

ആലപ്പുഴ: വേനലിനൊപ്പം നോയമ്പ് കൂടി ആരംഭിച്ചതോടെ പഴം - പച്ചക്കറി വിപണിയിൽ വിലക്കയറ്റം. ഫെബ്രുവരി അവസാന വാരത്തെ അപേക്ഷിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിൽ കിലോയ്ക്ക് രണ്ട് മുതൽ 10 രൂപയുടെ വരെ വില വ്യത്യാസമാണുണ്ടായത്. വേനൽ കടുത്തതോടെ വരൾച്ചയും ജലക്ഷാമവും പച്ചക്കറിയുടെ ആഭ്യന്തര ഉൽപ്പാദനം കുറച്ചതാണ് ഹോർട്ടികോർപ്പിലുൾപ്പെടെ വിലക്കയറ്റത്തിന് കാരണമായത്.

ജില്ലയിലെ പരമ്പരാഗത പച്ചക്കറി ഉൽപ്പാദന കേന്ദ്രങ്ങളായ കിഴക്കൻ മേഖലയിലെ വെൺമണി, നൂറനാട്, പാലമേൽ, ചാരുംമൂട്, താമരക്കുളം, വള്ളികുന്നം തുടങ്ങിയ സ്ഥലങ്ങളിൽ കടുത്ത വേനലിൽ പാടങ്ങളിലും പറമ്പിലുമുണ്ടായിരുന്ന പച്ചക്കറികൾ പലതും കരിഞ്ഞുണങ്ങി. ശീതകാല പച്ചക്കറിവിളകളായ കാബേജ്, കോളിഫ്ളവർ,കാരറ്റ് തുടങ്ങിയ വിളകളെയും ചൂട് ബാധിച്ചതോടെ ഉൽപ്പദാനം മുൻവർഷങ്ങളേക്കാൾ കുറഞ്ഞു. കിഴക്കൻ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ മുൻകാലങ്ങളെ അപേക്ഷിച്ച് പകുതിയിൽ താഴെ കർഷകരാണ് കൃഷിയ്ക്ക് തയ്യാറായത്. ആലപ്പുഴയിലെ കഞ്ഞിക്കുഴി, ചേ‌ർത്തല പ്രദേശങ്ങളിലും കടുത്ത വേനലും ജലക്ഷാമവും കൃഷിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

വേനൽക്കാലത്ത് പഴവർഗങ്ങൾക്ക് വില വ‌ർദ്ധന സ്വാഭാവികമാണെങ്കിലും റംസാൻ നോയമ്പ് കൂടി വന്നതോടെ മിക്ക ഇനങ്ങൾക്കും വില നാൾക്കുനാൾ കൂടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഏത്തപ്പഴം, വിവിധ തരം വാഴപ്പഴങ്ങൾ, പൈനാപ്പിൾ, തണ്ണിമത്തൻ എന്നിവയുടെ വിലയും കൂടി. നോമ്പുതുറക്കാനും മറ്റും പഴവർഗങ്ങൾക്ക് ഡിമാന്റേറിയതാണ് വില കൂടാൻ കാരണം.

വിലവിവരം

(സാധനങ്ങൾ, കി.ഗ്രാമിന് കഴിഞ്ഞയാഴ്ചത്തെ വില, ഇപ്പോഴത്തെ വില എന്നക്രമത്തിൽ )

ബീറ്റ് റൂട്ട്............40-46

കാരറ്റ് ..............40- 48
കോളിഫ്ലവർ.....35- 42
ബീൻസ്.......... 40- 46
തേങ്ങ............. 58 - 66
പയർ .............. 50- 58

കുക്കുമ്പ‌ർ.......20-25
വെള്ളരിക്ക.........20- 26
മുരിങ്ങയ്ക്ക........120-130
ചേന................. 40- 46
ഇഞ്ചി ................80-88
പച്ചമുളക്...........56- 64
നാരങ്ങ ............ 80- 88
മാങ്ങ ..................40 -46
ഉള്ളി (വലുത്) ........19- 25
കൊച്ചുള്ളി.............40- 46
പൈനാപ്പിൾ...........70- 78
ഉരുളക്കിഴങ്ങ്.........25- 32
മത്തങ്ങ.................. 18- 24
പാടവലം..................40- 46
തക്കാളി................. 24-30

ബീറ്റ്റൂട്ട്...................40-46

പാവയ്ക്ക......................50-58

വെണ്ടയ്ക്ക...................32-38

വഴുതനം.................40-46

കാബേജ്..................25-32

ഏത്തപ്പഴം................28-35

ഞാലിപ്പൂവൻ.............33-40

പൂവൻ.......................70-80

റോബസ്റ്റ...................36-42

വേനലും നോമ്പും ഉത്സവസീസണുമായതിനാലാണ് പച്ചക്കറി ,പഴവർഗവിപണിയിൽ വില വർദ്ധിച്ചത്. യുദ്ധവും വിമാനങ്ങൾ നിലച്ചതും വിദേശങ്ങളിൽ നിന്നുള്ള ഫലവർഗങ്ങളുടെ വരവ് കുറയ്ക്കുമെന്നതിനാൽ നോമ്പ് കഴിയുംവരെ വിലകുറയാനുള്ള സാദ്ധ്യത വിരളമാണ്

- നവാസ്, പച്ചക്കറി, പഴവവർഗവ്യാപാരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL