
ഇടുക്കി: ചാർട്ടർ ചെയ്തുള്ള വിമാന യാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരണം തേടിയതിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇന്നലെ ഉച്ചയോടെ ഇടുക്കി കളക്ടറേറ്റിലായിരുന്നു സംഭവം. ഉന്നത ഉദ്യാഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ പങ്കെടുത്ത് വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
യോഗ തീരുമാനം വിശദീകരിക്കണ്ടേ, ജില്ലയിൽ വന്നിട്ട് മാദ്ധ്യമങ്ങളെ കാണുന്നതല്ലേ എന്ന് മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞു. ഇതിൽ പ്രതികരിച്ചില്ല. പിന്നാലെ വിവാദ വ്യവസായിയിൽ നിന്ന് പണം വാങ്ങിയതും ആകാശയാത്രയ്ക്ക് പണം നൽകിയതും സംബന്ധിച്ച് ചോദ്യമുയർന്നു. ഇതോടെ 'ഞാൻ നിങ്ങളെ കാണുന്നില്ല'. 'നിങ്ങൾ മാറിനിൽക്ക്, ഇവിടെ നിവേദനം തരാൻ വന്നവർ ബുദ്ധിമുട്ടുന്നു' എന്നിങ്ങനെ പ്രതികരിച്ചു. മാറ്റിനിറുത്തെന്ന് പൊലീസിന് നിർദ്ദേശവും നൽകി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയതിനാൽ ഭൂപ്രശ്നങ്ങൾ, വന്യജീവി ആക്രമണം, നിർമ്മാണ നിരോധനം തുടങ്ങി വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് മാദ്ധ്യമങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |