സുൽത്താൻബത്തേരി: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം കോടതി തിരിച്ചയച്ചതിനെ തുടർന്ന് സാങ്കേതികപ്പിഴവുകൾ പരിഹരിച്ച് വീണ്ടും സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന് )യിലാണ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ചുവർഷം കഴിഞ്ഞ് സമർപ്പിക്കുമ്പോൾ വൈകിയതിനുള്ള കാരണം രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം മടക്കിയത്. മതിയായ രേഖകളും വിശദാംശങ്ങളുമില്ല. മരങ്ങൾ വനഭൂമിയിൽ നിന്നാണോ റവന്യുഭൂമിയിൽ നിന്നാണോ മുറിച്ചതെന്ന് വ്യക്തമല്ല. സി.ആർ.പി.സി 94-ാം വകുപ്പ് പ്രകാരം മുതലുകൾ സംബന്ധിച്ച
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇവ ഇ-ഫയൽ ചെയ്തിട്ടില്ല. പ്രതികളുടെ അറസ്റ്റ് മെമ്മോ, റിമാൻഡ് റിപ്പോർട്ട് തുടങ്ങിയ രേഖകളും ഇ-ഫയൽ ചെയ്തിട്ടില്ല തുടങ്ങിയ കുറവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് കൂടുതൽ രേഖകൾ ഉൾപ്പെടുത്തി വീണ്ടും സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |