SignIn
Kerala Kaumudi Online
Saturday, 26 September 2026 1.59 AM IST

ശക്തമായ മഴ; ക്വാറികൾ,  സാഹസിക  വിനോദസഞ്ചാര  കേന്ദ്രങ്ങൾ,  ട്രക്കിംഗ്  തുടങ്ങിയവ  നിർത്തിവയ്ക്കാൻ  ഉത്തരവ്

READ ENGLISH VERSION
rain-
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ (ഫോട്ടോ: ജോഷ്‌വാൻ മനു)

കൽപ്പറ്റ: ശക്തമായ മഴ കണക്കിലെടുത്ത് വയനാട്ടിൽ വിവിധ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ ക്വാറികൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതായി ജില്ലാ കളക്‌ടർ വി. ചെൽസസിനി അറിയിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ ക്വാറികൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടു.

ജില്ലയിലെ ദുരന്ത സാദ്ധ്യതാ - ദുർബല പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ടൗൺഷിപ്പ് നിർമ്മാണ പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണിയുള്ള ഭാഗത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ കൽപ്പറ്റ നഗരസഭ സെക്രട്ടറി, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം.

കള്ളാടി - ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ പ്രദേശം, മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത പ്രദേശം, മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും ഉത്തരവിട്ടു.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005-ലെ സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങളോട് സഹകരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിക്കുന്നു.


English Summary

Due to heavy rainfall, restrictions have been imposed in various parts of Wayanad. The District Collector announced the suspension of quarrying, adventure tourism activities, trekking, and similar operations across the district. The decision was communicated through social media as a precautionary measure considering the prevailing weather conditions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN RESTRICTIONS, WAYANAD RESTRICTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA