
കൊച്ചി: പാലാരിവട്ടത്തെ ജുവലറിയിൽനിന്ന് 60ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വില്പന നടത്തിയ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം ചീരംതുടിയിൽ വീട്ടിൽ രാഹുലിനെയാണ് (27) പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തത്. ആഡംബരജീവിതം നയിക്കുന്നതിനായി 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. ജുവലറിയിൽ നിന്ന് പലതവണകളിലായി 428 ഗ്രാമോളം സ്വർണമാണ് രാഹുൽ തട്ടിയെടുത്തത്. സ്റ്റോക്കിൽ നിരന്തരമായി കുറവുവരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമകൾ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കേരളത്തിലേക്ക് മടങ്ങുന്നതിനിടെ തൃശൂരിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ വലിയൊരു ഭാഗം വീണ്ടെടുത്തു. എറണാകുളം എ.സി.പി കെ.ജെ. പീറ്റർ, പാലാരിവട്ടം ഇൻസ്‌പെക്ടർ പി.എസ്. മഞ്ജിത്ത് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |