SignIn
Kerala Kaumudi Online
Saturday, 26 September 2026 2.24 AM IST

മെസിയുടെ പേരിലെ തട്ടിപ്പ്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നേക്കും

messi-barcelona

തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിലുള്ള തട്ടിപ്പിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് എസ്.ഐ.ടി ശുപാർശ ചെയ്യും. കള്ളപ്പണ ഇടപാടും വിദേശ നാണ്യ വിനിമയ ചട്ടവുമുള്ളതിനാലാണിത്. കള്ളപ്പണ ഇടപാട് ഇ.ഡി അന്വേഷിക്കാനാണ്

ശുപാർശ.

സ്പോൺസർക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുക്കാം. വിദേശ നാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമുള്ളതിനാൽ സി.ബി.ഐയ്ക്കും വഴി തുറന്നേക്കും. ദൂരൂഹ പണമിടപാടുകൾ റിസർവ് ബാങ്ക് അന്വേഷിക്കണമെന്ന് ശുപാർശ ചെയ്തേക്കും. എസ്.ഐ.ടിയുടെ ശുപാർശ ഇതു വരെ ലഭിച്ചിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 206 കോടി രൂപ ലഭിച്ചതായും 22.68 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ജി.എസ്.ടി വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തേക്കുള്ള സാമ്പത്തിക കൈമാറ്റം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് പരിമിതികളുള്ളതിനാലാണ് കേന്ദ്ര ഏജൻസികളെ ചുമതലപ്പെടുത്തണമെന്ന് ശുപാർശ ചെയ്യുക.

തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ക്രമക്കേട് അന്വേഷിക്കുന്ന എസ്.ഐ.ടി സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയുടെ മൊഴിയെടുത്തിട്ടുണ്ട്. സ്‌പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഒപ്പു വച്ച കരാറിൽ സാക്ഷിയായി ഒപ്പിട്ടത് ഷറഫലിയാണ്. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കും മുൻപേ ഒപ്പു വച്ച കരാറിൽ, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് സാക്ഷിയായത് ചട്ട ലംഘനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA