കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാംവിവാഹം കഴിച്ചെന്ന് അധിക്ഷേപിച്ച കേസിൽ റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ചോദ്യംചെയ്യാൻ പൊലീസ്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. ആന്റോ അഗസ്റ്റിൻ നോട്ടീസ് കൈപ്പറ്റിയോ എന്ന് സ്ഥിരീകരണമില്ല. കെ.പി.സി.സി വക്താവ് രാജു പി. നായർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കേസിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |