തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്‌ടോബർ മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 2,400 പേർക്കാണ് വെർച്വൽ ക്യൂ സൗജന്യമായി ബുക്ക് ചെയ്യാൻ അവസരമുള്ളത്.
ഒരു സ്ലോട്ടിൽ 300 പേർ വീതം എട്ട് സ്ലോട്ടുകളിൽ ഭക്തരെ പ്രവേശിപ്പിക്കും. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്‌ക്ക് ഒരുമണി വരെ ആറ് സ്ലോട്ടുകളും വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ രണ്ട് സ്ലോട്ടുകളുമാണുള്ളത്. വെർച്വൽ ക്യൂ ഉള്ള ദിവസങ്ങളിൽ സാധാരണ ക്യൂ നിന്നുള്ള ദർശനവും മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ദർശനവും നെയ്യ് വിളക്ക് ബുക്ക് ചെയ്‌തുള്ള ദർശനവും ഉണ്ടാകും. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.
Guruvayur Temple will begin virtual queue bookings for October today. On Tuesdays, Thursdays and Saturdays, 2,400 devotees can book free virtual queue slots. There will be eight slots with 300 devotees each. Regular queue darshan, senior citizen darshan and ghee lamp darshan will also be available on virtual queue days.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |