
തിരുവനന്തപുരം: തിരുവനന്തപുരം- ബംഗളുരും സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ജൂലായ് മാസം വരെ നീട്ടി ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്ന് റെയിൽവേ വ്യക്തമാക്കി. തിരുവനന്തപുരം നോർത്ത്- എസ്.എം.വി.ടി ബംഗളുരു സർവീസുകളാണ് നീട്ടിയത്. ട്രെയിനുകളുടെ റിസർവേഷൻ ഉടൻ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.
06523/06524, 06547/06548, 06555/06556 എന്നീ ട്രെയിനുകളാണ് ജൂലായിലേക്ക് കൂടി നീട്ടി ഉത്തരവായത്. തിങ്കളാഴ്ച ദിവസങ്ങളിൽ സർവീസ് നടത്തുന്ന 06523 ട്രെയിൻ വൈകിട്ട് 7.25ന് എസ്.എം.വി.ടി ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്ന 06524 ട്രെയിൻ ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.30ന് എസ്.എം.വി.ടി ബംഗളുരുവിൽ എത്തിച്ചേരും. ബുധനാഴ്ചകളിലുള്ള 06547 ട്രെയിൻ വൈകിട്ട് എസ്.എം.വി.ടി ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന 06548 ഉച്ചകഴിഞ്ഞ് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.30ന് എസ്.എം.വി.ടി ബംഗളുരുവിൽ എത്തിച്ചേരും.
എല്ലാ വെള്ളിയാഴ്ചയുമുള്ള സർവീസ് നടത്തുന്ന 06555 ട്രെയിൻ രാത്രി 10ന് എസ്.എം.വി.ടി ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ ശനിയാഴ്ചയു സർവീസ് നടത്തുന്ന 06556 ഉച്ചകഴിഞ്ഞ് 2.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.15ന് എസ്.എം.വി.ടി ബംഗളുരുവിൽ എത്തിച്ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |