
തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.കെ.ജെ.റീനയെ മാറ്റിയ ഉത്തരവിൽ തിരുത്തി സർക്കാർ. ഡോ.റീന 15 ദിവസം അവധിയെടുത്തെന്ന പരാമർശം ഒഴിവാക്കിയാണ് ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. പുതിയ ഡയറക്ടറുടെ നിയമനനടപടികൾ നടക്കുന്നതിനാൽ മാറ്റമെന്നാണ് പുതിയ ഉത്തരവിലുള്ളത്. 15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ ഡോ.റീനയും രംഗത്തെത്തിയിരുന്നു. രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചതെന്നും അവർ വ്യക്തമാക്കി. സർക്കാരിനോട് സഹകരിക്കാതെ തുരപ്പൻ പണി കാണിച്ചതിനാലാണ് നീക്കിയതെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കിയിരുന്നു. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് സ്ഥലം മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |