തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ എൻജിൻ പാളം തെറ്റി. ബിലാസ്‌പൂർ-തിരുനെൽവേലി എക്‌സ്‌പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. എൻജിന്റെ നാല് വീലുകൾ പാളം തെറ്റി. റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കാൻ ശ്രമം തുടരുകയാണ്. മൂന്ന് ട്രെയിനുകൾ പിടിച്ചിട്ടു.
താംബരം - തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ ട്രെയിൻ (061613), മധുരൈ - പുനലൂർ എക്‌സ്‌പ്രസ് (16729), താംബരം - തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്‌സ്‌പ്രസ് (16121) ).
കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ് (16650), നാഗർകോവിൽ - പുനലൂർ പാസഞ്ചർ (56102), തിരുവനന്തപുരം നോർത്ത് - നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (56306), പുനലൂർ - കന്യാകുമാരി പാസഞ്ചർ (56705), തിരുവനന്തപുരം സെൻട്രൽ - താംബരം എക്‌സ്‌പ്രസ് (16122).
A train engine derailed after soil fell onto the railway track at Parassala in Thiruvananthapuram district following heavy rain at around 2 am. The Bilaspur–Tirunelveli Express was involved in the incident. No injuries were reported, but four wheels of the engine derailed, disrupting rail traffic. Efforts are underway to clear the soil from the track.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |