കൊച്ചി മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ വ്യക്തത വരുത്തി നടി മഞ്ജു പിള്ള. മകൾ ദയ സുജിത്തിന്റെ വ്ളോഗിൽ അപകടത്തെക്കുറിച്ച് നടി സംസാരിച്ചിരുന്നു. ഇതിലെ ചില പരാമർശങ്ങളിൽ വിമർശനമുയർന്നതിന് പിന്നാലെയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഇതാണ് ഞാൻ പറഞ്ഞത്. ഇത് ആ മൂന്ന് കുഞ്ഞുങ്ങളുടെ ഫാമിലിയുടെ ക്ലാരിഫിക്കേഷന് വേണ്ടി പോസ്റ്റ് ചെയ്യുന്നു. ദയവു ചെയ്ത് കാര്യങ്ങൾ വളച്ചൊടിക്കരുത്. താങ്ക് യൂ'- എന്ന കുറിപ്പോടെയാണ് ദയ സുജിത്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഇപ്പോ ആ മൂന്ന് കുട്ടികൾ പോയില്ലേ, അങ്ങനെ പോകുമെന്ന് വിചാരിച്ചല്ല അവർ ട്രാവൽ ചെയ്തത്. അപ്പോൾ പിന്നെ അവർ എന്തുകൊണ്ടാണ് പുറത്തിറങ്ങിയതെന്ന ചോദ്യങ്ങളായി. രണ്ട് ഹിന്ദു പെൺകുട്ടികൾ എന്തുകൊണ്ടാണ് ഒരു മുസ്ളീം യുവാവുമായി യാത്ര ചെയ്തുവെന്ന ചോദ്യത്തിനെ വിവരമില്ലായ്മ എന്ന് പറയും. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണത്.
മൂന്നുപേർ ഒരുമിച്ച് പോയത് ഒരിക്കലും ന്യായീകരിക്കുകയില്ല. ഹെൽമറ്റ് ധരിച്ചിട്ടില്ലെങ്കിൽ അതും തെറ്റാണ്. പക്ഷേ അവിടെ ഹിന്ദു മുസ്ളീം എന്ന ചോദ്യമെന്തിനാണ്. അന്യമതസ്ഥനായ ഒരു പയ്യന്റെ കൂടെ എന്തിന് ട്രാവൽ ചെയ്തുവെന്നല്ല ചോദിക്കേണ്ടത്, മറിച്ച് മൂന്ന് കുട്ടികൾ ഒരുമിച്ച് എന്തിന് ട്രാവൽ ചെയ്തു എന്നതാണ്. രാത്രി എന്തിന് ട്രാവൽ ചെയ്തു എന്നുമല്ല. മൂന്നുപേരും ഒരുമിച്ച് എന്തിന് ഹൈവേയിൽ യാത്ര ചെയ്തുവെന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. രണ്ട് പെൺകുട്ടികൾ അന്യമതസ്ഥനൊപ്പം അസമയത്ത് എന്തിന് യാത്ര ചെയ്തുവെന്നത് വളരെ തെറ്റായ ചോദ്യമാണ്. രാത്രിയിൽ ഹെൽമറ്റില്ലാതെ മൂന്നുപേർ ഒരു ബൈക്കിൽ യാത്ര ചെയ്യാൻ പാടില്ല എന്നതാണ് നിയമം. സത്യം ജയിക്കട്ടെ'- എന്നാണ് വീഡിയോയിൽ നടി വ്യക്തമാക്കിയത്.
Actress Manju Pillai has clarified her remarks about the Kochi Mini Cooper accident after facing criticism over comments made in her daughter Diya Sujith’s vlog. She said the focus should be on the three youngsters travelling together on a highway at night without helmets, rather than questioning the two Hindu girls’ decision to travel with a Muslim man. She urged people not to distort her
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |