SignIn
Kerala Kaumudi Online
Tuesday, 20 October 2026 11.35 PM IST

'എല്ലാംകൊണ്ടും പിടിച്ചിരുത്തിയ സിനിമ, എന്തേ കാണാൻ വൈകിയെന്ന് ചിന്തിച്ചു', ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി

READ ENGLISH VERSION
vd-satheesan
വി ഡി സതീശൻ,​ ബത്‌ലഹേം കുടുംബയൂണിറ്റ് പോസ്റ്റർ

മലയാളത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായി ഗിരീഷ് എഡി സംവിധാനം ചെയ്‌ത 'ബത്‌ലഹേം കുടുംബയൂണിറ്റ്' മാറിയത് ദിവസങ്ങൾക്ക് മുൻപാണ്. 330 കോടിരൂപയാണ് വേൾഡ് കളക്ഷനായി ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം കണ്ടതിൽ തന്റെ അഭിപ്രായം സമൂഹമാദ്ധ്യമ പോസ്റ്റായി പങ്കുവച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ.

ട്രീറ്റ്‌മെന്റിലാണ് ചിത്രം വ്യത്യസ്‌തമാകുന്നതെന്നും ചിത്രം കണ്ട്‌ അൽപം പോലും മുഷിഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറിക്കുന്നു. തന്റെ ചെറുപ്പകാലത്ത് കണ്ട നാട്ടിൻപുറങ്ങളും അവിടുത്തെ ജീവിതവും കണക്‌ട് ചെയ്യാനായി. ആദ്യാവസാനം നന്നായി ആസ്വദിച്ചു,​ സിനിമ കണ്ട് ആസ്വാദന കുറിപ്പെഴുതുക പതിവില്ലെന്നും അത്രമേൽ ആസ്വദിച്ചതുകൊണ്ടും റിഫ്രഷ് ആയതുകൊണ്ടുമാണ് എഴുതാമെന്ന് വച്ചതെന്നും മുഖ്യമന്ത്രി കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.

ട്രീറ്റ്‌മെന്റിലാണ് സിനിമ വ്യത്യസ്തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്‌നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.

നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ.

ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്.
സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എന്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ.

സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

English Summary

Girish A.D.’s Bethlehem Family Unit recently became the highest-grossing Malayalam film, earning ₹330 crore worldwide. Kerala Chief Minister V.D. Satheesan has now shared his thoughts on the film in a social media post.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN, BETHLEHEM KUDUMBA UNIT, REVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA