SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

പിലാത്തറ സ്വർണക്കവർച്ച: മുഖ്യപ്രതികൾ മൈസൂരുവിൽ പിടിയിൽ

pilatahara-swrnam-

കണ്ണൂർ: പിലാത്തറ സ്വർണക്കവർച്ച കേസിൽ മൂന്ന് മുഖ്യപ്രതികളെ മൈസൂരുവിൽ നിന്ന് പയ്യന്നൂർ പൊലീസ് സംഘം പിടികൂടി. ചിറ്റാരിപ്പറമ്പ് സ്വദേശികളായ പി. സായൂജ് (32),വി. ജിഷ്ണു (36),എം. സുന്ദരൻ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ സനു സന്തോഷിനെ (42) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ജൂൺ രണ്ടിനാണ് പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ കുമാർ ജലന്ധർ നിഗമും കുടുംബവും സഞ്ചരിച്ച കാർ ആക്രമിച്ചശേഷം പ്രതികൾ തട്ടിയെടുത്തത്ത്. തുടർന്ന് കാറിലുണ്ടായിരുന്ന 55 ലക്ഷവും ജലന്ധറിന്റെ ഭാര്യയുടെ കൈവശമുണ്ടായിരുന്ന 25 ഗ്രാം സ്വർണവും കവർന്നസംഘം കാർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ജലന്ധറിന്റെ പരാതിയിൽ കവർച്ചയ്ക്ക് പൊലീസ് കേസെടുത്തു. പയ്യന്നൂർ ഡിവൈ.എസ്.പി പി.കെ മണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കവർച്ച ചെയ്ത പണവും സ്വർണവും എവിടെയാണെന്ന കാര്യത്തിലും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എസ്.പിയുടെ പ്രത്യേക സ്‌ക്വാഡംഗങ്ങളായ എസ്.ഐ പ്രകാശൻ,എ.എസ്.ഐ സയ്യിദ്,ശ്രീകാന്ത് മോഹനൻ നൗഫൽ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഷ്‌റഫ്,ജയദേവ്,ജബ്ബാർ,ഷിജിത്ത്,ഷിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA