SignIn
Kerala Kaumudi Online
Friday, 23 October 2026 2.54 AM IST

തിങ്കളാഴ്ച വരെ അതിശക്ത മഴ: ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

READ ENGLISH VERSION
rain

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 - 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ചവരെ മത്സ്യബന്ധനം പാടില്ല.

ഒന്നിലധികം ന്യൂനമർദ്ദങ്ങളും ചക്രവാതച്ചുഴികളും മഴയുടെ ശക്തി കൂട്ടും. തെക്കൻ കേരളതീരത്ത് ഇന്ന് ന്യൂനമർദ്ദം രൂപം കൊണ്ടേക്കും. ലക്ഷദ്വീപിന് മുകളിലും തെക്കൻ കേരള തീരത്തിനുമിടയിൽ ചകവ്രാതച്ചുഴിയുണ്ട്. തെക്കൻ കേരളം, തെക്കൻ തമിഴ്‌നാട് മേഖലയിൽ കനത്ത മേഘപാളികളും രൂപപ്പെട്ടു. ഇന്ന് ആന്റമാൻ കടലിലും ന്യൂനമർദ്ദ സാദ്ധ്യതയുണ്ട്. ഇവയെല്ലാം കേരളത്തിൽ ശക്തമായ മഴയ്‌ക്ക് കാരണമാകും.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവരവിശകലന കേന്ദ്രം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA