SignIn
Kerala Kaumudi Online
Friday, 23 October 2026 2.05 AM IST

മോദി സർക്കാരിനെ അഭിനന്ദിച്ച് കർഷക മോർച്ച

aa

തിരുവനന്തപുരം: റബ്ബർ,ഏലം,നാളികേരം തുടങ്ങിയ കാർഷിക വിളകൾക്ക് സീസണിലെ മികച്ച വില ലഭ്യമാക്കിയതിൽ മോദിസർക്കാരിനെ അഭിനന്ദിച്ച് ഭാരതീയ ജനതാ കർഷക മോർച്ച സംസ്ഥാന സമിതി യോഗം. മാരാർജി ഭവനിൽ ചേർന്ന യോഗത്തിൽ കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ്. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കർഷക മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ജയസൂര്യൻ സമാപന പ്രസംഗം നടത്തി. കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. രാമചന്ദ്രൻ സ്വാഗതവും സംസ്ഥാന ഉപാദ്ധ്യക്ഷൻ ബിജു ചാങ്ങത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA