SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 AM IST

അദാനിയുടെ ഓഹരി കൈമാറ്റം കരാർ വ്യവസ്ഥകൾ പ്രകാരം: സർക്കാർ

aa

തിരുവനന്തപുരം:ആഗോള കപ്പൽകമ്പനിയായ എം.എസ്.സിയുമായുള്ള അദാനിയുടെ ഓഹരിയിടപാട് കരാർ വ്യവസ്ഥകൾ പ്രകാരമെന്ന് സർക്കാർ.

സർക്കാരിന്റെ മുൻകൂർ അനുമതി കൂടാതെ വിഴിഞ്ഞം തുറമുഖകമ്പനിയിലെ ഓഹരിവിൽപ്പന നടത്താൻ അദാനിഗ്രൂപ്പ് നീക്കം നടത്തിയിരുന്നില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ നൽകിയ മറുപടി.

ജി.സ്റ്റീഫൻ, വി.കെ.സനോജ്, സേവ്യർ ചിറ്റിലപ്പിള്ളി, കെ.വി.സുമേഷ് എന്നിവരുടെ ചോദ്യത്തിനായിരുന്നു മറുപടി. അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയിലെ 49% ഓഹരിപങ്കാളിത്തം കൈമാറ്റം ചെയ്യുന്നതിനുള്ള അപേക്ഷ, കരാർ വ്യവസ്ഥകൾക്ക് വിധേയമായി സർക്കാരിന്റെ അനുമതിക്ക് സമർപ്പിച്ചിരുന്നു. കരാർ വ്യവസ്ഥകൾ പ്രകാരം, ഓഹരി കൈമാറ്റം മുഖേന ഉടമസ്ഥതയിൽ മാറ്റം വരുത്തുന്നത് മുൻകൂർ അനുമതിക്ക് വിധേയമാണ്. ഇതനുസരിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഓഹരി കൈമാറ്റത്തിന് മുൻകൂർ അനുമതി ലഭിക്കുന്നതിനായി അദാനികമ്പനി സർക്കാരിന് അപേക്ഷ നൽകിയത്. ഓഹരികൈമാറ്റ നിർദ്ദേശവും ബന്ധപ്പെട്ട വിവരങ്ങളും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി രൂപീകരിച്ചിട്ടുള്ള എംപവേർഡ് കമ്മിറ്റി പരിശോധിക്കുകയാണ്. കമ്മിറ്റിശുപാർശകളുടെയും റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA