SignIn
Kerala Kaumudi Online
Friday, 23 October 2026 3.08 AM IST

പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു, ട്രെയിൻ പാളം തെറ്റി

-railway

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്കുള്ള റെയിൽവേ ട്രാക്കിൽ പാറശാലയിലെ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ മണ്ണിടിഞ്ഞു വീണ് ട്രെയിൻ പാളം തെറ്റി. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ട്രാക്കിലെ മണ്ണിൽ പുതഞ്ഞ് ബിലാസ്പുർ തിരുനെൽവേലി എക്‌സ്‌പ്രസാണ് പാളം തെറ്റിയത്. ആളപായമോ യാത്രക്കാർക്ക് പരിക്കുകളോ ഇല്ല. പാളം തെറ്റിയ ബോഗിയും എൻജിനും നീക്കം ചെയ്ത ശേഷം രാവിലെ ഒൻപതരയോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. യാത്രക്കാർക്കായി ബസ് സൗകര്യം ഏർപ്പെടുത്തുകയും യുദ്ധകാലാടിസ്ഥാനത്തിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്തെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ ഇന്നലെ പുലർച്ചെ സർവീസ് നടത്തിയ താംബരം - തിരുവനന്തപുരം സ്പെഷ്യൽ എറണയിലിലും മധുര - പുനലൂർ എക്സ്പ്രസ് നോർത്ത് പനകുടിയിലും താംബരം - തിരുവനന്തപുരം അമൃത് ഭാരത് എക്സ്പ്രസ് നങ്കുണേരിയിലും പിടിച്ചിട്ടു. കന്യാകുമാരി - മംഗളൂരു പരശു റാം 3.45മണിക്കൂറും നാഗർകോവിൽ - പുനലൂർ പാസഞ്ചർ, തിരുവനന്തപുരം നോർത്ത് - നാഗർകോവിൽ പാസഞ്ചർ, പുനലൂർ - കന്യാകുമാരി പാസഞ്ചർ, തിരുവനന്തപുരം - തംബരം എക്സ്പ്രസ് എന്നിവയും ദീർഘദൂര ട്രെയിനുകളായ ഗുരുവായൂർ - ചെന്നൈ എഗ്മൂർ, പൂനെ - കന്യാകുമാരി എക്സ്പ്രസ് എന്നിവയും വൈകി. ഇന്നലെ തിരുവനന്തപുരം നോർത്ത് - നാഗർകോവിൽ, നാഗർകോവിൽ -കൊല്ലം, നാഗർകോവിൽ - തിരുവനന്തപുരം നോർത്ത്, കൊല്ലം -നാഗർകോവിൽ തുടങ്ങിയ പാസഞ്ചറുകൾ റദ്ദാക്കി. ബിലാസ് പൂർ - തിരുനെൽവേലി എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ യാത്ര അവസാനിപ്പിച്ചു. താംബരം - തിരുവനന്തപുരം അമൃത ഭാരത് നാഗർകോവിലിൽ യാത്ര അവസാനിപ്പിച്ചു. ഇന്നലെ നാഗർകോവിലിൽ നിന്നായിരുന്നു മടക്ക സർവീസ്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA