SignIn
Kerala Kaumudi Online
Saturday, 24 October 2026 1.05 AM IST

ജൂതപ്പള്ളി തീവയ്‌പ്: എൻ.ഐ.എ വന്നേക്കും

a

കൊച്ചി: ജൂതപ്പള്ളി തീവയ്പ് കേസിൽ എൻ.ഐ.എ അന്വേഷണം വന്നേക്കും. പ്രതി എബിൻ പോളിനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമത്തിലെ (യു.എ.പി.എ) 16, 18 വകുപ്പുകൾ ചുമത്തിയതോടെയാണിത്. തീവയ്പ് നടന്ന 12ന് ഇയാളെ സിറ്റി പൊലീസ് അറസ്റ്റുചെയ്തതിനു പിന്നാലെ ഐ.ബി, എൻ.ഐ.എ ഉദ്യോഗസ്ഥർ പൊലീസ് ക്ലബിലെത്തി ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ ലഭിച്ചപ്പോഴും കൊച്ചി യൂണിറ്റിലെ ഉന്നത എൻ.ഐ.എ ഉദ്യോഗസ്ഥർ എത്തിയിരുന്നു.

ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽപ്പെട്ട വകുപ്പുകൾ ചുമത്തിയതോടെ കേസന്വേഷണം എറണാകുളം അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ ഏറ്റെടുത്തു. യു.എ.പി.എയിലെ ഷെഡ്യൂൾഡ് വകുപ്പുകൾ ചുമത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോ‌ർട്ട് സമർപ്പിക്കണമെന്നാണ് ചട്ടം. റിപ്പോർട്ട് കിട്ടി 15 ദിവസത്തിനകം എൻ.ഐ.എ അന്വേഷണത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും. ഇത്തരം കേസുകളിൽ സംസ്ഥാനത്തിന്റെ മുൻകൂർ അനുമതിയില്ലാതെ എൻ.ഐ.എയ്‌ക്ക് അന്വേഷണം ഏറ്റെടുക്കാം.


പുറമേ നിന്നുള്ള നിർദ്ദേശപ്രകാരമാണ് മൂവാറ്റുപുഴയിൽ ബോംബേറും എറണാകുളത്ത് ജൂതപ്പള്ളി തീവയ്പും നടത്തിയതെന്ന് എബിൻ വെളിപ്പെടുത്തിയിരുന്നു. ആക്രമണങ്ങൾക്ക് എബിന് നിർദ്ദേശം നൽകി പ്രതിഫലം കൈമാറിയ പാകിസ്ഥാനിയെന്ന് കരുതുന്ന 'ബോസ്" ആരാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA