SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

തറയിൽ ഫിനാൻസ് ഉടമയ്ക്ക് ഒൻപത് വർഷം തടവ്

saji

പത്തനംതിട്ട : വഞ്ചനക്കേസിൽ തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിന് ഒൻപത് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വി​ധി​ച്ചു. ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകളിലെ ജില്ലയിലെ ആദ്യത്തെ ശിക്ഷാ വിധിയാണിത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എഫ് .മിനിമോളാണ് വി​ധി​ പ്രസ്താവിച്ചത്​.

കോന്നി അരുവാപ്പുലം ഇളയാംകുന്ന് റെജിയുടെ പരാതിയിൽ പത്തനംതിട്ട പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി . ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പരാതിക്കാരന്റെ ബന്ധുക്കളിൽ നിന്ന് 8,70,000 രൂപയാണ് ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തറയിൽ ഫിനാൻസ് ഉടമ ഓമല്ലൂർ തറയിൽ ഹൗസിൽ സജി സാം വാങ്ങിയത്. ഇത്തരത്തിൽ നിരവധി ആളുകളി​ൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാത്തതിന് പരാതി ഉണ്ടായിരുന്നു. അന്നത്തെ പത്തനംതിട്ട സബ് ഇൻസ്‌പെക്ടർ എസ്.ഷൈജു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തു. തുടർന്നു വന്ന സബ് ഇൻസ്‌പെക്ടർ സാജൻ പീറ്റർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബിന്നി ഹാജരായി. കോടതി നടപടികൾ സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ് കൃഷ്ണൻ ഏകോപിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA