SignIn
Kerala Kaumudi Online
Saturday, 24 October 2026 2.23 AM IST

സൗദിയിലേക്ക് ടിക്കറ്റ് നിരക്ക് ഒരു ലക്ഷം; കണക്ടിംഗ് യാത്രയ്ക്കും കൊള്ളവില

READ ENGLISH VERSION
1

മലപ്പുറം: സംഘർഷാവസ്ഥയെ തുടർന്ന് സൗദിയിലേക്കുള്ള വിമാന സർവീസ് വെട്ടിക്കുറച്ചതോടെ പ്രവാസികൾ പ്രതിസന്ധിയിൽ. കേരളത്തിൽ നിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് ലക്ഷം രൂപ കടന്നു. സംഘർഷാവസ്ഥയ്ക്ക് മുമ്പ് കേരളത്തിൽ നിന്ന് ജിദ്ദയിലേക്ക് 15,​000 രൂപയ്ക്കും ടിക്കറ്റ് ലഭിച്ചിരുന്നു. കണക്ടിംഗ് സർവീസുകളിലെ നിരക്ക് കുതിച്ചുയർന്നത് പ്രതിസന്ധി രൂക്ഷമാക്കി.

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് സൗദിയ എയർലൈൻസിന്റെ നേരിട്ടുള്ള സർവീസിൽ ഇക്കണോമി ടിക്കറ്റിന് 67,000 രൂപയോളമാണ് നിരക്ക്. അതും വളരെ പരിമിതം. ഫ്ലക്സി സംവിധാനമായതിനാൽ നിരക്ക് ഒരു ലക്ഷം രൂപ കടക്കും.

നേരിട്ടുള്ള വിമാനത്തിൽ ആറര മണിക്കൂർ മതി ജിദ്ദയിലെത്താൻ. കണക്ടിംഗ് വിമാനങ്ങളിൽ 16 മുതൽ 20 മണിക്കൂർ വരെ നീളും. ഏറ്റവും കൂടുതൽ മലയാളി പ്രവാസികളുള്ളത് സൗദിയിലാണ്.

 കണക്ടിംഗിലും കൊള്ള

ഇന്ത്യയിൽ നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ മിക്ക വിമാനക്കമ്പനികളും റദ്ദാക്കിയതോടെ കണക്ടിംഗ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഖത്ത‌ർ,​ ബഹ്റൈൻ,​ കുവൈറ്റ് എന്നിവിടങ്ങളിലെത്തി സൗദിയിലേക്ക് വിമാനമാർഗമോ,​ കരമാർഗമോ യാത്ര ചെയ്യാം.

ഖത്തർ എയർവേയ്സിൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് 56,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹയിൽ നിന്ന് ജിദ്ദയിലെത്താൻ വീണ്ടും 43,000 രൂപ നൽകണം. ഗൾഫ് എയറിൽ കൊച്ചിയിൽ നിന്ന് ബഹ്‌റൈനിലേക്ക് 37,000 രൂപയും അവിടെ നിന്ന് ജിദ്ദയിലേക്ക് 24,000 രൂപയോളവുമാണ് നിരക്ക്. കുവൈറ്റ് വഴിയുള്ള യാത്രയ്ക്കും 45,000 രൂപയ്ക്ക് മുകളിൽ ചെലവാകും. ഈ റൂട്ടുകളിലും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI, AIRLINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA