SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 AM IST

ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാ ധനസഹായം

financial-help

തിരുവനന്തപുരം : നിർദ്ധനരായ 25 ഡയാലിസിസ് രോഗികൾക്കും 25 ക്യാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ എല്ലാമാസവും നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു. ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിന്റെ ഗൃഹപ്രവേശനം അടുത്തമാസം നടത്തുമെന്ന് സി.വിഷ്ണുഭക്തൻ പറഞ്ഞു.

ന്യൂരാജസ്ഥാൻ മാർബിൾസ് നിർമ്മിച്ച് നൽകിയ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഐ.സി യൂണിറ്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാസുരേഷ്, സി.പി.എം ആറ്റിങ്ങൽ എരിയ സെക്രട്ടറി ആർ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.മണികണ്ഠൻ,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജയകുമാർ, പഞ്ചായത്തംഗം ആർ.കെ രാധാമണി, ആശുപത്രി സൂപ്രണ്ട് ഡോ.അജൻ, എച്ച്.എം.സി അംഗം ശശി, ഹെഡ് നഴ്സ് ബിജലി, ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEW RAJASTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA