SignIn
Kerala Kaumudi Online
Saturday, 24 October 2026 3.43 AM IST

വന്യജീവി ആക്രമണം: നഷ്ടപരിഹാരം ഇരട്ടിയാക്കി

wild-animal-attack

തിരുവനന്തപുരം:വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനംവകുപ്പിൻറെ നഷ്ടപരിഹാരം ഇരട്ടിയായി വർദ്ധിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം, കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണ്ണമായും ഒഴിവാക്കി. മറ്റുവിളകളിലെ കൃഷിനാശത്തിന് പുറമെ തേങ്ങയ്ക്ക് ഒന്നിന് 15രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം. മുമ്പ് തെങ്ങോ, കൊക്കോ മരമോ നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളു. കൃഷിനാശമോ ഉൽപ്പന്നനാശമോ ഉണ്ടായാൽ, വിവരങ്ങൾ കർഷകർ രണ്ടാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് ചെയ്യണം. 6 മാസത്തിനുള്ളിൽ നിശ്ചിതമാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകരുടെ അർഹത സംബന്ധിച്ച നിബന്ധനകളും അർഹതനിർണ്ണയ പരിശോധനകളും പഴയതുപോലെ തന്നെയാകും. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാരം പരിഷ്കരിക്കുന്നത്.

വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം: ന്യാ​യ​മാ​യ​ ​ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

കൊ​ച്ചി​:​ ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണ​ത്തി​ന് ​ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ബാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​സ​ർ​ക്കാ​ർ​ ​നി​ശ്ച​യി​ച്ച​ ​പ​രി​മി​ത​മാ​യ​ ​തു​ക​യേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​സി​വി​ൽ​ ​കോ​ട​തി​ ​വ​ഴി​ ​ആ​വ​ശ്യ​പ്പെ​ടാം.​ ​കാ​ട്ടാ​ന​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​സ്ഥി​ര​വൈ​ക​ല്യം​ ​സം​ഭ​വി​ച്ച​ ​ക​ർ​ഷ​ക​ൻ​ ​വ​യ​നാ​ട് ​വൈ​ത്തി​രി​ ​ത​രി​യോ​ട് ​സ്വ​ദേ​ശി​ ​വി.​കെ.​ ​സാ​ബു​വി​ന് 5,37,030​ ​രൂ​പ​ ​എ​ട്ടു​ ​ശ​ത​മാ​നം​ ​പ​ലി​ശ​സ​ഹി​തം​ ​ന​ൽ​കാ​നു​ള്ള​ ​കീ​ഴ്‌​ക്കോ​ട​തി​യു​ടെ​ 2021​ ​മാ​ർ​ച്ച് 31​ലെ​ ​വി​ധി​ ​ശ​രി​വ​ച്ചാ​ണ് ​ജ​സ്റ്റി​സ് ​സി.​പി.​ ​മു​ഹ​മ്മ​ദ് ​നി​യാ​സി​ന്റെ​ ​ഉ​ത്ത​ര​വ്.​ ​വ​നം​വ​കു​പ്പ് ​ന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​സ​ബ് ​കോ​ട​തി​യും​ ​ത​ള്ളി​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ANIMAL ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA