SignIn
Kerala Kaumudi Online
Saturday, 24 October 2026 2.27 AM IST

'നല്ലൊരു പാവം മനുഷ്യനായിരുന്നു',​ ലഹരിമരുന്ന് ഉപയോഗിച്ച് യുഎഇ പൊലീസ് പിടിയിലായ ഹക്കീമിനെ കളിയാക്കി ആന്റണി വർഗീസ്

READ ENGLISH VERSION
antony-varghese
അബ്‌ദുൾ ഹക്കീം,​ ആൻറണി വർഗീസ്

ലഹരിമാഫിയയ്‌ക്കും സാമൂഹ്യ അനീതികൾക്കെതിരെയും നിരന്തരം സമൂഹമാദ്ധ്യമ പോസ്റ്റിടുന്ന വ്‌ളോഗറായ അബ്‌ദുൾ ഹക്കീം കഴിഞ്ഞദിവസം ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ യുഎഇ പൊലീസിന്റെ പിടിയിലായിരുന്നു. സമൂഹമാദ്ധ്യമമായ 'കിക്ക്' വഴി ലൈവ് സ്‌ട്രീമിംഗ് ചെയ്യുന്നതിനിടെ ലാപ്‌ടോപ്പിൽ വിരലമർന്ന് ലഹരി ഉപയോഗിക്കുന്ന ദൃശ്യം പുറത്താകുകയായിരുന്നു. ഇതോടെ പ്രശ്‌നം മനസിലാക്കി രാജ്യത്ത് നിന്നും പുറത്തുകടക്കാൻ ശ്രമിക്കവെ യുഎഇ പൊലീസ് പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഈ സംഭവത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ പെപ്പെ എന്ന ആന്റണി വർഗീസ്.

'നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ' എന്ന കമന്റോടെയാണ് അറസ്റ്റ് വാർത്ത നടൻ പങ്കുവച്ചത്. മുൻപ് ആന്റണി വർഗീസ് ഒരു പെൺകുട്ടിയെ ലൈംഗികമായി ചൂഷണംചെയ്യാൻ ശ്രമിച്ചു എന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആരോപണം ഉയർത്തിയയാളുമാണ് എന്റെ കാസറ്റ് എന്ന പേരുള്ള അബ്‌ദുൾ ഹക്കീം. ആന്റണിയുടെയും പെൺകുട്ടിയുടെയും സ്വകാര്യ ചാറ്റ് ഹക്കീം ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടിരുന്നു.

English Summary

Vlogger Abdul Hakeem, known for frequently posting on social media against drug mafias and social injustice, was recently arrested by UAE police while allegedly using drugs. The incident came to light when he was seen using drugs in front of his laptop during a live stream on the social media platform Kick.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTONY VARGHESE, ABDUL HAKEEM, VLOGGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA