SignIn
Kerala Kaumudi Online
Saturday, 24 October 2026 2.22 AM IST

ശബരിമല: ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ്; ക്ളിനിക്ക് പൂട്ടിച്ചു

1

പത്തനംതിട്ട: ശബരിമലയിലെ ഹോ‌ട്ടൽ ജീവനക്കാർക്ക് വ്യാജഹെൽത്ത് കാർഡ് നിർമ്മിച്ചുനൽകുന്ന ക്ളിനിക്ക് ആരോഗ്യവകുപ്പ് സ്ക്വാ‌ഡ് കണ്ടെത്തി പൂട്ടിച്ചു. സീതത്തോട് അമ്മ ക്ലിനിക്കിലാണ് പരിശോധന നടത്താതെ പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയത്. ഡോക്ടർക്കെതിരെയും നടപടിയുണ്ടാകും. തീർത്ഥാടനകാലത്തും മാസപൂജാവേളയിലും നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പകർച്ചവ്യാധികൾ ഇല്ലെന്നും ടൈഫോയിഡ് വാക്സിൻ എടുത്തെന്നും ഉറപ്പാക്കിവേണം അംഗീകൃത ഡോക്ടർമാർ കാർഡുകൾ നൽകാൻ. എന്നാൽ സീതത്തോട്ടിലെ ക്ലിനിക്കിലെത്തി പണം നൽകിയാൽ പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകും.

ഹെൽത്ത് കാർഡിനുള്ള ഒരു പരിശോധനാ റിപ്പോർട്ട് മാത്രമാണുണ്ടായിരുന്നത്. ഇതിലെ പേരും വിലാസവും ഫോട്ടോയും മാറ്റിയാണ് പുതിയ കാർഡ് നിർമ്മിച്ചിരുന്നത്. ഒരു ഹോട്ടലിൽ 30 ജീവനക്കാരെങ്കിലുമുണ്ടാകും. ഹോട്ടൽ നടത്തിപ്പുകാരൻ തീർത്ഥാടനം തുടങ്ങുംമുമ്പ് ജീവനക്കാരെ അംഗീകൃതലാബുകളിൽ എത്തിച്ച് പരിശോധന നടത്തിവേണം കാർഡുകൾ വാങ്ങാൻ.

സന്നിധാനത്തെ ഹെൽത്ത് ഇൻസ്പക്ടർ പ്രദീപ് ബി.പിള്ളയുടെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ക്ളിനിക്കിന്റെ തട്ടിപ്പ് കണ്ടെത്തിയത്. ക്ലിനിക്കിലെ ജീവനക്കാരിയെ ഫോണിൽ വിളിച്ച് നിലയ്ക്കലിലെ ഹോട്ടൽ നടത്തിപ്പുകാരനാണെന്നും ഹെൽത്ത് കാർഡുകൾ വേണമെന്നും പറഞ്ഞു. പണം നൽകിയാൽ കാർഡ് തരാമെന്ന് ജീവനക്കാരി അറിയിച്ചു. ഹോട്ടൽ നടത്തിപ്പുകാരുടെ വേഷത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ ക്ളിനിക്കിലെത്തി പണം കൈമാറി. അടുത്ത ദിവസം വ്യാജകാർഡും ലഭിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച ഡോ.വിൻസന്റ് സേവ്യറാണ് കാർഡുകളിൽ ഒപ്പിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA