
തിരുവനന്തപുരം: ശബരിമല മുന്നൊരുക്കങ്ങളിൽ വേഗം പോരെന്ന വിമർശനങ്ങൾക്കിടെ, മണ്ഡലകാലത്തിന് 24 ദിവസം ശേഷിക്കേ ഇന്ന് പ്രത്യേക അവലോകനയോഗം വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. പത്തനംതിട്ടയിൽ രാവിലെ 11നാണ് യോഗം. വിവിധ വകുപ്പുമേധാവികൾ, പത്തനംതിട്ട കളക്ടർ, മരാമത്ത് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരടക്കം പങ്കെടുക്കും. മരാമത്തുപണികളിലും നിർമ്മാണ പ്രവർത്തനങ്ങളിലുമടക്കം മെല്ലെപ്പോക്കുണ്ടെന്ന വിമർശനമടക്കം ചർച്ച ചെയ്യും. ശർക്കര ഉൾപ്പെടെ കരാർ നൽകിയിട്ടുള്ള സാധനങ്ങളിൽ എത്ര ശതമാനം സന്നിധാനത്തെത്തി എന്നതടക്കം പരിശോധിക്കും. നവംബർ 10ന് മുമ്പ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |