SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

കേരള ബാങ്കിനെ തകർക്കാനാകില്ല:പിണറായി

a

തിരുവനന്തപുരം: കേരളം സഹകരണ മേഖലയ്ക്ക് നൽകിയ ഏറ്റവും വലിയ പദ്ധതിയായ കേരള ബാങ്കിനെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്കിനെയും സഹകരണ മേഖലയെയും തകർക്കുന്ന യു.ഡി.എഫ് സർക്കാർ നിലപാടിനെതിരെ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.ആർ.രമേഷ്,ജനറൽ സെക്രട്ടറി കെ. പി. ഷാ, ബെഫി അഖിലേന്ത്യ പ്രസിഡന്റ് എസ്.എസ്.അനിൽ, ബെഫി അഖിലേന്ത്യാ കമ്മറ്റി അംഗം കെ.ടി. അനിൽകുമാർ, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരികുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA