
തിരുവനന്തപുരം: തിരുവനന്തപുരം ഓങ്കോളജി ക്ലബ് സ്ഥാപക പ്രസിഡന്റും ക്യാൻസർ രോഗ വിദഗ്ദ്ധനുമായിരുന്ന ഡോ.എം.കൃഷ്ണൻനായരുടെ സമരണാർത്ഥമുള്ള പുരസ്‌കാരത്തിന് പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഓങ്കോളജിസ്റ്റും മെഡിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. ശ്രീപാദ് ഡി. ബനവലി അർഹനായി. കുട്ടികൾക്കും പാർശ്വവത്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളിൽപെട്ടവർക്കും ക്യാൻസർ ചികിത്സ കൂടുതൽ പ്രാപ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ശ്രീപദ്, 'മെട്രോനോമിക് തെറാപ്പികളെ'ക്കുറിച്ചുള്ള ഗവേഷണങ്ങളിലൂടെയാണ് രാജ്യത്ത് അറിയപ്പെടുന്നത്.
പ്രൊഫ. ടി.കെ.പദ്മനാഭൻ ചെയർമാനും പ്രൊഫ.ബാബുമാത്യു, ഡോ.ബോബൻ തോമസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. 31ന് തിരുവനന്തപുരത്ത് പുരസ്കാരം സമ്മാനിക്കുമെന്ന് തിരുവനന്തപുരം ഓങ്കോളജി ക്ലബ് സെക്രട്ടറി ഡോ.ബോബൻ തോമസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |