SignIn
Kerala Kaumudi Online
Saturday, 24 October 2026 2.22 AM IST

 ലോക്ഭവൻ അടുക്കളയിൽ നോൺവെജ് പുറത്ത് വിമർശിച്ച് കോൺഗ്രസും സി.പി.എമ്മും

1

തിരുവനന്തപുരം: പുതിയ ഗവർണറായി ഒ.പി.മാഥൂർ ചുമതലയേറ്റ ദിവസം ലോക്ഭവനിലെ അടുക്കളയിൽ സസ്യേതര വിഭവങ്ങൾ പാകം ചെയ്യരുതെന്ന നിർദ്ദേശത്തെ ചൊല്ലി വിവാദം.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളും സംഘടനകളും ഗവർണറുടെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. കേരളം ഒരു തീരദേശ സംസ്ഥാനമാണെന്നും ബഹുഭൂരിപക്ഷത്തിന്റെയും പ്രധാന ഭക്ഷണം മത്സ്യാഹാരമാണെന്നും,സാംസ്‌കാരിക വൈവിദ്ധ്യത്തെ മനസിലാക്കാതെയുള്ള നീക്കമാണെന്നും വിമർശനമുയർന്നു. യൂത്ത് കോൺഗ്രസ് ഉൾപ്പെടെ പ്രതിഷേധവുമായെത്തി. ആരെന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നും അതിൽ ഗവർണർ ഇടപെടേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

സംഘപരിവാറിന്റെ 'കാവി അജണ്ട' നടപ്പിലാക്കാനുള്ള ആദ്യപടിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിമർശിച്ചു. വിമർശനം ഉയർന്നതോടെ, ഗവർണർ സസ്യാഹാരി ആയതിനാലാണ് ഭക്ഷണം പാകം ചെയ്യുന്ന പ്രധാന അടുക്കളയിൽ നോൺവെജ് ഒഴിവാക്കാൻ നിർദ്ദേശിച്ചതെന്ന വിശദീകരണവുമായി ലോക്ഭവൻ രംഗത്തെത്തി.

ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കൊണ്ടുവരാനോ പുറത്തുപോയി കഴിക്കാനോ വിലക്കില്ലെന്നും വിശദീകരിച്ചു. ഗവർണർക്കും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിനും അതിഥികൾക്കുമായി രാജസ്ഥാനി ശൈലിയിലുള്ള സസ്യാഹാരം തയ്യാറാക്കാൻ പ്രത്യേക പാചകക്കാരെയും നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKBHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA