
തിരുവനന്തപുരം: റോഡ് സുരക്ഷപോലെ കുട്ടികൾക്ക് ജലസുരക്ഷാ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മുങ്ങിമരണ പ്രതിരോധം സംബന്ധിച്ച ഇന്ത്യ ഓസ്‌ട്രേലിയ സാങ്കേതിക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എമർജൻസി റെസ്‌പോൺസ് സംഘങ്ങൾ, തീരദേശ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ അസാധാരണമായ ധൈര്യവും സേവന മനോഭാവവും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സംസ്ഥാന ആരോഗ്യവിദ്യാഭ്യാസ വകുപ്പ്, ഓസ്‌ട്രേലിയൻ ഗവൺമെന്റ്, റോയൽ ലൈഫ് സേവിംഗ് സൊസൈറ്റി ഓസ്‌ട്രേലിയ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗ്ലോബൽ ഹെൽത്ത് ഓസ്‌ട്രേലിയ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അദ്ധ്യക്ഷയായി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡിഷണൽ ഡയറക്ടർ ജനറൽ, ഡോ. ഗീത ആനന്ദൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗ്ലോബൽ ഹെൽത്ത് ഇൻജുറി പ്രോഗ്രാം മേധാവി ഡോ. ജഗ്നൂർ ജഗ്നൂർ, ഓസ്‌ട്രേലിയ റോയൽ ലൈഫ് സേവിംഗ് സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജസ്റ്റിൻ സ്‌കാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |