SignIn
Kerala Kaumudi Online
Monday, 26 October 2026 5.13 AM IST

ദൈവദശകം ആലാപനം: പങ്കെടുത്ത് വെള്ളാപ്പള്ളി

vellappally

ചേർത്തല: ജർമ്മനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ ആഹ്വാനമനുസരിച്ച് നടന്ന ഒരു ലോകം ഒരു പ്രാർത്ഥന - ദൈവദശകം ആലാപനത്തിൽ പങ്കെടുത്ത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും. കണിച്ചുകുളങ്ങര യൂണിയന്റെയും , കണിച്ചുകുളങ്ങര ശാഖയുടേയും സംയുക്താഭിമുഖ്യത്തിൽ കണിച്ചുകുളങ്ങര ദേവസ്വം വലിയ പന്തലിൽ നടന്ന പ്രാർത്ഥനാ യജ്ഞം വെള്ളാപ്പള്ളി നടേശൻ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപം പകർന്നു.

1914- ലാണ് ഗുരുദേവൻ തന്റെ വിശ്വദർശനം വ്യക്തമാക്കുന്ന ഈ പ്രാർത്ഥന രചിച്ചത്. അതിന്റെ സ്മരണയ്ക്കായി 112 നിലവിളക്കുകളിൽ ഒരേ സമയം ദീപം തെളിച്ചു.കണിച്ചുകുളങ്ങര യൂണിയനൊപ്പം യൂണിയന്റെ കീഴിലുള്ള 46 ശാഖകളും കുടുംബ യൂണിറ്റുകളും ചരിത്ര നിമിഷത്തിൽ പങ്കാളികളായി. യജ്ഞത്തിന് മുന്നോടിയായി യോഗം കൗൺസിലർ പി.ടി.മന്മഥൻ പ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ അദ്ധ്യക്ഷ വഹിച്ചു.യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ.ബാബു, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ,സെക്രട്ടറി ആര്യൻ ചള്ളിയിൽ,വനിതാസംഘം സെക്രട്ടറി പ്രസന്ന ചിദംബരൻ, കണിച്ചുകുളങ്ങര ശാഖ പ്രസിഡന്റ് ടി.എസ്.സജിത്ത്,സെക്രട്ടറി വി.കെ.മോഹനദാസ് തുടങ്ങിയവർ പങ്കെടുത്തു.സംഘർഷവും വിദ്വേഷങ്ങളും മാനവരാശിയുടെ ഹൃദയങ്ങളെ മുറിവേൽപ്പിക്കുന്ന കാലത്ത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വമാനവിക സന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAIVADASAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA