SignIn
Kerala Kaumudi Online
Monday, 26 October 2026 5.13 AM IST

ശിവഗിരിയിൽ ദൈവദശകം പാരായണം

daivadesaka

ശിവഗിരി: ലോകമെമ്പാടുമുള്ള ശ്രീനാരായണ ഭക്തർക്കൊപ്പം ഭക്ത്യാദരപൂർവ്വം ശിവഗിരി മഹാസമാധിയിൽ ദൈവദശകം പ്രാർത്ഥന ചൊല്ലി. ശ്രേഷ്ഠമായ ദൈവദശകം വിശ്വ പ്രാർത്ഥന ലോകമെമ്പാടും ഒരുമിച്ച് ചൊല്ലിയ സന്ധ്യയായിരുന്നു ഇന്നലെ. ശിവഗിരിയിൽ നൂറു കണിക്കിനു ഭക്തർ ദൈവദശകം ഒരുമിച്ച് ചൊല്ലി പ്രാർത്ഥനയിൽ പങ്കെടുത്തു.

സ്വാമി ശുഭാംഗാനന്ദ,സ്വാമി സച്ചിദാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി ദിവ്യാനന്ദഗിരി, മാതാജി നാരായണ ചൈതന്യ മയി തുടങ്ങിയവർ ദൈവദശകം പാരായണത്തിന് നേതൃത്വം നൽകി. ഗുരുദേവൻ ദൈവ ദശകത്തിന്റെ രചന ശിവഗിരിയിൽ വച്ചാണ് നടത്തിയതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഫോട്ടോ: ശിവഗിരിയിൽ ദൈവദശകം പ്രാർത്ഥനയ്ക്ക് സ്വാമി ശുഭാംഗാനന്ദ നേതൃത്വം നൽകുന്നു. 2) ദൈവദശകം പ്രാർത്ഥനയ്ക്ക് ശേഷം സ്വാമി സച്ചിദാനന്ദ ദൈവദശകത്തിന്റെ പൊരുളിനെക്കുറിച്ച് പ്രഭാഷണം നടത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA