
കൊച്ചി: ചേരാനെല്ലൂരിൽ അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ചിരുന്ന 17 കാരന്റെ പിതാവായ അഡിഷണൽ ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടിവരും. മോട്ടോർ വാഹന നിയമം വകുപ്പ് 199 എ പ്രകാരം 18 വയസിൽ താഴെയുള്ളവർ ഡ്രൈവ് ചെയ്തുണ്ടാകുന്ന അപകടത്തിന്റെ ഉത്തരവാദിത്വം വാഹന ഉടമയ്ക്കാണ് എന്നതിനാലാണിത്. അതേസമയം, കേസിന്റെ പേരിൽ മാത്രം ജഡ്ജി അയോഗ്യനാവില്ല.
അപകടമുണ്ടാക്കിയ കാർ ജഡ്ജിയുടെ പേരിലാണ്. കുറ്റം തെളിഞ്ഞാൽ വാഹനഉടമയെ മൂന്ന് വർഷം വരെ തടവിനു ശിക്ഷിക്കാം. 25,000 രൂപ പിഴയുമൊടുക്കണം. വാഹനത്തിന്റെ രജിസ്ട്രേഷനും ഒരു വർഷം റദ്ദാക്കാം. അതേസമയം, തന്റെ അറിവോടെയല്ല മകൻ വാഹനം എടുത്തുകൊണ്ട് പോയതെന്ന് തെളിയിച്ചാൽ ശിക്ഷ ഒഴിവാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |