SignIn
Kerala Kaumudi Online
Sunday, 25 October 2026 2.17 PM IST

'ചോദ്യം  ചെയ്യാൻ  വരേണ്ട'; അത്രയ്ക്ക് നിങ്ങൾ ആയിട്ടില്ലെന്ന് ജഡ്ജി,  17കാരൻ ഓടിച്ച കാറിടിച്ച് 56കാരൻ മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധു

READ ENGLISH VERSION
accident
ചേരാനല്ലൂരിൽ അപകടത്തിൽപ്പെട്ട സ്കൂട്ടറും കാറും

കൊച്ചി: ചേരാനല്ലൂരിൽ അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ജഡ്ജ‌ിക്കെതിരെ ബന്ധു രംഗത്ത്. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് (56) മരിച്ചത്. അപകടത്തിന് പിന്നാലെ ജഡ്ജിയെ കണ്ടപ്പോൾ വളരെ അഹങ്കാരത്തോടെയാണ് സംസാരിച്ചതെന്ന് ജയബാലകൃഷ്ണന്റെ ബന്ധുവായ ജയലക്ഷ്മി വെളിപ്പെടുത്തി. കേസുമായി മുന്നോട്ട് പോകുമെന്നും ജയലക്ഷ്മി വ്യക്തമാക്കി. ഇരിങ്ങാലക്കുട കോടതി ജഡ്ജി റിനോ ഫ്രാൻസിസിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബെൻസ് കാറാണ് സ്‌കൂട്ടറിന് പിന്നിൽ ഇടിച്ച് അപകടമുണ്ടാക്കിയത്.

'ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ആരും ഇനി വാഹനം ഓടിക്കരുത്. ഈ അപകടത്തിൽ കേസുമായി മുന്നോട്ട് പോകും. ആ കുട്ടിയുടെ മാതാപിതാക്കളെ കാണണമെന്ന് ഞാൻ പറഞ്ഞിരുന്നു. അവരെ കണ്ടപ്പോൾ ഒരു 17വയസുകാരന്റെ കൈയിൽ വണ്ടി കൊടുക്കാൻ പാടില്ലെന്ന് അറിയില്ലേ എന്ന് ചോദിച്ചു. 'നിങ്ങൾ എന്നെ ചോദ്യം ചെയ്യാൻ വരേണ്ട, അത്രയ്ക്ക് നിങ്ങൾ ആയിട്ടില്ല' എന്നാണ് ജഡ്ജി പറഞ്ഞത്. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് സംസാരിച്ചത്. ഇടിച്ചശേഷം കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല'- ജയലക്ഷ്മി പറഞ്ഞു.

അതേസമയം, അപകടത്തിൽ പൊലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കാർ ഓടിച്ചിരുന്ന 17കാരന്റെ വൈദ്യപരിശോധന കഴിഞ്ഞതായും ആൺകുട്ടി മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. മറ്റ് ലഹരികൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാൻ രക്തസാമ്പിൾ എടുത്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും അറിയാതെയാണ് 17കാരൻ വാഹനവുമെടുത്ത് ഇറങ്ങിയതെന്നാണ് വിവരം. ചിറ്റൂരിനടുത്ത് ഒരു തട്ടുകട നടത്തുന്നയാളാണ് ജയബാലകൃഷ്ണൻ. രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

English Summary

A 56-year-old man, Jayabalakrishnan, from Manjali died after being hit by a car allegedly driven by a 17-year-old, the son of an Additional Judge, in Cheranalloor. Following the accident, a relative of the deceased raised allegations against the judge.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOOR CAR ACCIDENT, 17 YEAR OLD DRIVING, JUDGE SON CAR ACCIDENT, JAYABALAKRISHNAN DEATH, KERALA ACCIDENT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA