അപകടത്തിൽ തകർന്ന സ്കൂട്ടർ, മരിച്ച ജയബാലകൃഷ്ണൻ
കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാർ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. കാർ ഓടിച്ച 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡീഷണൽ ജഡ്ജിയുടെ മകനാണ് പിടിയിലായതെന്നാണ് വിവരം.
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും അറിയാതെയാണ് 17കാരൻ വാഹനവുമെടുത്ത് ഇറങ്ങിയതെന്നാണ് വിവരം. ചിറ്റൂരിനടത്ത് ഒരു തട്ടുകട നടത്തുന്നയാളാണ് ജയബാലകൃഷ്ണൻ. രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. അഡീഷണൽ ജഡ്ജിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ബെൻസ് കാറാണ് സ്കൂട്ടറിന് പിന്നിൽ ഇടിച്ച് അപകടമുണ്ടാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |