തിരുവനന്തപുരം: പിഎസ്സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി കേരള മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. അദ്ദേഹം സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പുതന്നെ ശുപാർശ നൽകിയെന്നാണ് വിവരം. ഗുരുതരമായ കണ്ടെത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ പിഎസ്സി ചെയർമാനെയും മുഴുവൻ അംഗങ്ങളെയും പുറത്താക്കണമെന്നാണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.
ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിലും, അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള പൂർണ അധികാരം രാഷ്ട്രപതിക്ക് മാത്രമാണുള്ളത്. ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതി ഭവൻ സർക്കാരിനോട് നിർദേശം തേടും. സർക്കാരിന്റെ തീരുമാനം ഇതിൽ നിർണായകമാകും.
ആസൂത്രണബോർഡ് നിയമനത്തട്ടിപ്പിൽ പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ തന്നെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്. ഇതിനിടെ മറ്റ് 12ലേറെ തസ്തികകളിൽ അഴിമതി നടന്നിട്ടുണ്ടെന്ന പരാതികൾ ലോക്ഭവനിൽ നേരിട്ട് ലഭിച്ചിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണങ്ങൾക്ക് ഒരുങ്ങുമ്പോഴാണ് ഗവർണറുടെ അസാധാരണ നീക്കം.
ആസൂത്രണബോർഡ് നിയമനത്തട്ടിപ്പിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തെയും മന്ദഗതിയെയും ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. ഗുരുതരമായ ഒരു കേസ് വരുമ്പോൾ സർക്കാരും പ്രതികളും 'ഭായ് ഭായ്' കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
Former Kerala Governor Rajendra Arlekar reportedly recommended the removal of PSC Chairman Baiju and all commission members, citing serious findings and complaints. The recommendation was sent to the President shortly before he left office. The move follows allegations of irregularities in Planning Board appointments, ongoing Crime Branch investigations and criticism from the Kerala High Court over the government's handling of the case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |