കൊച്ചി: ചേരാനല്ലൂരിൽ കാർ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ 17കാരന്റെ മൊഴി പുറത്ത്. കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാർ അറിയാതെ വാഹനം റോഡിലേക്ക് ഇറക്കിയതെന്നും മൊഴി നൽകിയിട്ടുണ്ട്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡിലെ സ്കൂട്ടർ വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നും 17കാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
17കാരൻ ഓടിച്ച കാർ ഇടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് (56) മരിച്ചത്. ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് വീട്ടുകാർ അറിയാതെ ജഡ്ജിയുടെ മകൻ കാറുമായി പുറത്തുപോയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചിറ്റൂരിനടുത്ത് ഒരു തട്ടുകട നടത്തുന്നയാളാണ് ജയബാലകൃഷ്ണൻ. രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്ന വഴിയിൽ ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇരിങ്ങാലക്കുട കോടതി ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് വാഹനം ഓടിച്ച 17 കാരൻ. കാർ ജഡ്ജിയുടെ പേരിലുള്ളതാണെന്നാണ് വിവരം.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 281(പൊതുവഴിയിൽ അലക്ഷ്യമായും ശ്രദ്ധയില്ലാതെയും വാഹനമോടിക്കൽ), സെക്ഷൻ 106 (1) ( അശ്രദ്ധമൂലം ഒരാളുടെ മരണത്തിന് കാരണമാകൽ) എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം, 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
A 17-year-old boy who allegedly drove a car that hit a scooter in Cheranalloor, Kochi, killing 56-year-old Jayabalakrishnan, has told police that he took the car out without his family's knowledge because he wanted to drive. He also stated that heavy rain at the time of the accident made it difficult to see the road clearly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |