
കോഴിക്കോട്: നെടുമ്പാശേരി വാഹനാപകടക്കേസിൽ കൊല്ലപ്പെട്ട മൂന്ന് കുട്ടികളുടെയും കുടുംബങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് മന്ത്രി ടി.സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ സൈബർ ഗ്രൂപ്പുകളുടെ ആരോപണം മന്ത്രി തള്ളിക്കളഞ്ഞു. മൂന്നു കുട്ടികൾ മരിച്ച കേസിൽ എങ്ങനെയാണ് അനാവശ്യ ഇപെടൽ നടത്താനാവുക. നമുക്കൊക്കെ മനുഷ്യത്വമില്ലേ? ' അദ്ദേഹം ചോദിച്ചു. കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന പ്രത്യേക താത്പര്യമാണുള്ളത്. തന്റെ നിയോജകമണ്ഡലത്തിൽ തനിക്കറിയുന്ന കുടുംബമാണ് അപകടത്തിൽ കൊല്ലപ്പെട്ട ദേവികയുടേത്. അഡ്വ.പി.വി.ഹരിയെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ദേവികയുടെ കേസിൽ നിയമിക്കണമെന്ന് നിർദ്ദേശിച്ചത് ആ കുടുംബമാണ്. വക്കീലിന്റെ കൺസെന്റ് ലെറ്റർ ഉൾപ്പെടെയാണ് ദേവികയുടെ കുടുംബം തനിക്ക് നിവേദനം തന്നത്. അപ്പോൾ വേണ്ടെന്നാണോ പറയേണ്ടതെന്നും മന്ത്രി ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |