SignIn
Kerala Kaumudi Online
Monday, 26 October 2026 7.37 AM IST

രണ്ടു മാസമായി ഫണ്ടില്ല; സ്‌കൂൾ ഉച്ച ഭക്ഷണം അവതാളത്തിൽ 

a

തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി സർക്കാർ ഫണ്ട് മുടങ്ങിയതോടെ,സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. ആഗസ്റ്റ്, സെപ്റ്റംബർ മാസത്തെ തുക ലഭിക്കാനുണ്ട്. പോഷകാഹാര പദ്ധതിയുടെ കഴിഞ്ഞ മാസത്തെ ഫണ്ടും മുടങ്ങി.

പ്രതിമാസം 35 കോടി രൂപയാണ് 1 മുതൽ 8 വരെയുള്ള ക്ലാസുകളിൽ ഉച്ചഭക്ഷണത്തിന് ചെലവാകുന്നത്. സപ്ലൈകോ അരി നൽകുന്നുണ്ടെങ്കിലും, പച്ചക്കറിയും പല വ്യജ്ഞനങ്ങളും വാങ്ങണം. പാചക വാതകത്തിന്റെ തുക കണ്ടെത്തണം. പ്രഥമാദ്ധ്യാപകർ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്തും കടം വാങ്ങിയുമാണ് പച്ചക്കറിയും സാധനങ്ങളും വാങ്ങുന്നത്. 23.5 ലക്ഷം കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിലുള്ളത്. സാധനങ്ങളെത്തിക്കുന്ന കടക്കാർക്ക് രണ്ടാഴ്ച കഴിയുമ്പോഴെങ്കിലും പണം കൊടുക്കണം. കുടിശിക വർധിച്ചതോടെ ,പി.ടി.എകളും നിസഹായരാണ്.

കിട്ടുന്നത്

തുച്ഛം തുക

1 മുതൽ 4 വരെ ക്ലാസുകളിൽ ഒരു കുട്ടിക്ക് 6.78 രൂപയും, 5 മുതൽ 8 വരെ 10.17 രൂപയുമാണ് ഉച്ച ഭക്ഷണത്തിന് അനുവദിക്കുന്നത്. വിലക്കയറ്റം പ്രതിസന്ധി രൂക്ഷമാക്കി. ആഴ്ചയിൽ ഒരു ദിവസം ഒരു മുട്ടയും 2 ദിവസം 150 മില്ലി ലിറ്റർ പാലും നൽകണം. പാൽ ലിറ്ററിന് 52 രൂപയും മുട്ട ഒന്നിന് 6 രൂപയുമാണ് അനുവദിക്കുന്നത്. പാലിന് 60 രൂപയും മുട്ടയ്ക്ക് 8.50 രൂപയുമാണ് വിപണി വില. മുമ്പ് എ.ഇ.ഒ ഓഫിസിൽ നിന്ന് നൂൺ മീൽ ഓഫിസർ ബില്ല് പാസാക്കുകയും ബാങ്കിൽ നിന്ന് തുക മാറിയെടുക്കുകയുമായിരുന്നു. ഇപ്പോൾ നൂൺ മീൽ ഓഫിസർ ബിൽ പാസാക്കിയ ശേഷം സ്റ്റേറ്റ്‌മെന്റും ഇ-ബിൽ പോർട്ടൽ മുഖേന തയ്യാറാക്കിയ ഓൺലൈൻ ബില്ലും ട്രഷറിയിൽ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MID MEAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA