
കേരളത്തിലെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ രാജ്യത്തെ 23 മെഡിക്കൽ സ്ഥാപനങ്ങളിൽ 2027 ജനുവരി സെഷനിലേക്കുള്ള മെഡിക്കൽ പി.ജി സംയുക്ത പ്രവേശന പരീക്ഷയ്ക്ക് (Institute of National Importance Combined Entrance Test - INI CET) അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ: എം.ഡി, എം.എസ്, ഡി.എം, എം.സി.എച്ച്, എം.ഡി.എസ്, എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ).
സ്ഥാപനങ്ങൾ: 19 എയിംസുകൾ (ന്യൂഡൽഹി, ഭുവനേശ്വർ, ഭോപാൽ, നാഗ്പൂർ, ജോധ്പൂർ, റായ്പൂർ, പാട്ന, ബിബിനഗർ, ഭട്ടിൻഡ, ഋഷികേഷ്, ഡിയോഗർ, റായ്ബറേലി, മംഗളഗിരി, കല്യാണി, ബിലാസ്പൂർ, ഗുവാഹട്ടി, ഗൊരഖ്പൂർ, ജമ്മു, രാജ്കോട്ട്), തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ചണ്ഡിഗർ പിജിമെർ, പുതുച്ചേരി ജിപ്മെർ, ബംഗളൂരു നിംഹാൻസ്.
യോഗ്യത: എം.ഡി, എം.എസ്, ഡി.എം, എം.സി.എച്ച്, എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ) കോഴ്സുകൾക്ക് കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.ബി.ബി.എസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. എം.ഡി.എസ് കോഴ്സിന് ബി.ഡി.എസ് ബിരുദമാണ് യോഗ്യത. 12 മാസ ഇന്റേൺഷിപ്/ പ്രാക്ടിക്കൽ ട്രെയ്നിംഗ് പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം.
ഓരോ സ്ഥാപനത്തിലും ഓപ്പൺ & സ്പോൺസേർഡ്, വിദേശ പൗരൻമാർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് സീറ്റുകൾ വിന്യസിച്ചിട്ടുള്ളത്.
നവംബർ ഒന്നിന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന മൂന്നുമണിക്കൂർ നീളുന്ന കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെബ്സൈറ്റ്: www.aiimsexams.ac.in. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 13.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |