SignIn
Kerala Kaumudi Online
Saturday, 26 September 2026 1.58 AM IST

മന്ത്രി ലിജു ഇടപെട്ടു: സഹകരണവകുപ്പിന് രജിസ്ട്രാറായി 

m-liju

തിരുവനന്തപുരം: മുഴുവൻ സമയ രജിസ്ട്രാർ വേണമെന്ന് മന്ത്രി എം.ലിജു നിർബന്ധം പിടിച്ചതോടെ, അനു എസ്.നായരെ സഹകരണ വകുപ്പ് രജിസ്ട്രാറായി നിയമിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടറുടെ ചുമതലയും നൽകി.

യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അഞ്ചാം തവണയാണ് രജിസ്ട്രാറെ മാറ്റുന്നത്. സജിത് ബാബുവായിരുന്നു അപ്പോൾ രജിസ്ട്രാർ. സർക്കാർ വന്ന് ആദ്യം നടത്തിയ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ സജിത് ബാബു മാറി. എസ്.പ്രേംകൃഷ്ണൻ രജിസ്ട്രാറായി ചുമതലയേറ്റു. ഒരു മാസം അദ്ദേഹം തുടർന്നില്ല. ജൂലായ് 16ന് പ്രേം കൃഷ്ണനെ മാറ്റി ഇമ്പശേഖറിനെ രജിസ്ട്രാറായി നിയമിച്ചു. സെപ്റ്റംബർ 11ന് ഇമ്പശേഖറിനെ മാറ്റി അർജുൻ പാണ്ഡ്യനെ നിയമിച്ചു.കൃഷി വകുപ്പ് ഡയറക്ടറും കേര പദ്ധതി സ്‌പെഷൽ ഓഫീസറുമായ ഇദ്ദേഹത്തിന് രജിസ്ട്രാറുടെയും ഓഡിറ്റ് ഡയറക്ടറുടെയും അധിക ചുമതല നൽകി. നിയമന ഉത്തരവിറങ്ങി രണ്ടാഴ്ചയായിട്ടും അദ്ദേഹം ചുമതല ഏറ്റെടുത്തില്ല. ഇതോടെയാണ് മന്ത്രി ലിജു ഇടപെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M LIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA