SignIn
Kerala Kaumudi Online
Saturday, 26 September 2026 1.58 AM IST

കരാർ ഡ്രൈവർമാരെ അധിക തസ്തികയുണ്ടാക്കി സ്ഥിരമാക്കാൻ നീക്കം വിവാദ നടപടി കേരള യൂണിവേഴ്സിറ്റിയിൽ

kerala-uni

തിരുവനന്തപുരം: കേരള സർവകലാശാലയിൽ കരാർ ഡ്രൈവർമാരെ സ്ഥിരപ്പെടുത്താൻ അധിക തസ്തികകൾ സൃഷ്ടിക്കാൻ നീക്കം.
ആകെ 25 ഡ്രൈവർ തസ്തികകളാണ് സർവകലാശാലയിലുള്ളത്. നിലവിൽ ഒരു സ്ഥിരം ഡ്രൈവർ മാത്രമാണുള്ളത്. 24 ഒഴിവുകളിൽ 17 എണ്ണം പി.എസ്. സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. 7 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്യാനുണ്ട്. പി.എസ്.സി വഴി സ്ഥിരം ജീവനക്കാർ ജോലിയിൽ പ്രവേശിക്കുമ്പോൾ കരാർ ജോലിക്കാർ പിരിഞ്ഞു പോകേണ്ടി വരും. നിലവിലെ താത്കാലികക്കാരെ നിലനിറുത്താൻ അധിക തസ്തിക സൃഷ്ടിക്കാനുമാണ് സിൻഡിക്കേറ്റ് തീരുമാനം. യൂണിവേഴ്സിറ്റിയിൽ 25 വാഹനങ്ങളാണുള്ളത്. ഡ്രൈവർ കം കാഷ്വൽ ലേബറർ എന്ന പേരിലാണ്
തസ്തികകൾ സൃഷ്ടിക്കുന്നത്. വൈസ് ചാൻസലറുടെ കാർ ഓടിക്കുന്ന വിരമിച്ച ഡ്രൈവറെ നിലനിറുത്താനാണ് നിയമ വിരുദ്ധമായ ഈ നീക്കമെന്ന് പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് ആരോപിക്കുന്നു. ഇടതു ഭരണ കാലത്ത് നിയമിതരായവരാണ് താത്കാലിക ഡ്രൈവർമാരിൽ ഭൂരിഭാഗവും. അതിനാൽ ഭരണാനുകൂല സർവീസ് സംഘടനയും എതിർപ്പുമായി രംഗത്തുണ്ട്. വാഹനങ്ങളുടെ എണ്ണത്തേക്കാൾ ഡ്രൈവർമാരെ നിയമിക്കുന്നത് അധികചെലവ് ഉണ്ടാക്കുമെന്നും സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ എതിർപ്പ് ഉയരുമെന്നും കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ പ്രസിഡന്റ്‌ നിതിൻ പ്രസിഡന്റ്‌ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA