SignIn
Kerala Kaumudi Online
Monday, 26 October 2026 7.36 AM IST

14കാരിയെ പീഡിപ്പിച്ച കേസ്; സഹോദരങ്ങൾ അടക്കം മൂന്ന് പേർ പിടിയിൽ

amal-krishna

പുതുക്കാട്:പതിനാലുകാരിക്ക് എം.ഡി.എം.എ.നൽകി ലൈംഗികപീഡനത്തിനിരയാക്കിയശേഷം കുഴൽപ്പണം തട്ടിയെടുക്കാനുള്ള മറയാക്കിയകേസിൽ സഹോദരങ്ങളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കല്ലൂർ ഇഞ്ചോടി വീട്ടിൽ അതുൽകൃഷ്ണ (25), സഹോദരൻ അമൽകൃഷ്ണ (20), പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. 2023 മുതൽ പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതികൾ പ്രണയം നടിച്ച് മയക്കുമരുന്നിന് അടിമയാക്കിയശേഷം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പ്രതിയും അമൽകൃഷ്ണയും വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച് ആഭരണങ്ങളും ബാങ്ക് അക്കൗണ്ടിലെ പണവും കൈക്കലാക്കിയതായും പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയാണ് പെൺകുട്ടിയെ അമൽകൃഷ്ണയ്ക്ക് പരിചയപ്പെടുത്തിയത്. ഇരുവരും പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

ചാലക്കുടി ഡിവൈ.എസ്.പി. ജെ.കുര്യാക്കോസിന്റേയും പുതുക്കാട് എസ്.ഐ. രാജേഷിന്റേയും നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കിയ പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലാക്കി.

പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി വയനാട്ടിലെത്തിച്ച് കുഴൽപ്പണം തട്ടിയെടുക്കാൻ ഉപയോഗിച്ചെന്ന കേസിലാണ് അതുൽകൃഷ്ണയെ അറസ്റ്റ് ചെയ്തത്. 2025 ജനുവരി മുതൽ ജൂലായ് വരെയുള്ള കാലയളവിൽ കൽപ്പറ്റയിലെത്തിച്ചാണ് കുഴൽപ്പണം തട്ടാൻ ഉപയോഗിച്ചത്. നിരവധി കേസുകളിൽ പ്രതികളായ അമൽകൃഷ്ണയും മറ്റ് രണ്ടുപേരും തട്ടുകടക്കാരെ ഭീഷണിപ്പെടുത്തി ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ, പിന്തുടർന്ന പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതി വിവാദമായിരുന്നു. തുടർന്ന് പുതുക്കാട് എസ്.ഐ.യേയും മൂന്ന് പൊലീസുകാരെയും കഴിഞ്ഞമാസം സസ്‌പെന്റ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA