
എടക്കര (മലപ്പുറം): മരിച്ച വിവരം മറച്ചുവച്ച് ക്ഷേമപെൻഷൻ തുക തട്ടിയെടുത്ത സംഭവത്തിൽ എടക്കര ഈസ്റ്റ് ഏറനാട് സർവ്വീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിലെ സ്ഥിരം ജീവനക്കാരൻ എൻ.ജെ.കുര്യനെ സസ്‌പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്
എടക്കര പഞ്ചായത്തിലെ 15-ാം വാർഡിൽ ഉൾപ്പെട്ട അഞ്ച് പേരുടെ പെൻഷൻ തുകയാണ് കഴിഞ്ഞ അഞ്ച് മാസമായി കുര്യൻ തട്ടിയെടുത്തത്. മരിച്ചവരുടെ പട്ടിക പഞ്ചായത്ത് അധികൃതർ ബാങ്കിന് കൈമാറിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവം മൂടിവയ്ക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചതായി ആരോപണമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കുര്യനോട് ലീവിൽ പോകാൻ ബാങ്ക് അധികൃതർ നിർദ്ദേശിച്ചിരുന്നു.
മുസ്ലിം ലീഗ് നേതാവ് ടി.കെ.മുജീബാണ് ബാങ്ക് പ്രസിഡന്റ് .
എടക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. അബ്ദുൾ റസാഖിന്റെ വാർഡിലാണ് തട്ടിപ്പ് നടന്നത്.
മുൻ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി നേതാവുമായ ഒ.ടി.ജെയിംസിന്റെ അടുത്ത ബന്ധുവാണ് കുര്യൻ. കൊണ്ടോട്ടി എം.എൽ.എ ടി.പി.അഷ്റഫലി മൂന്ന് മാസം മുമ്പ് വരെ ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |