SignIn
Kerala Kaumudi Online
Monday, 26 October 2026 5.52 AM IST

2 എസ്.പിമാർക്കും 19 ഡിവൈ.എസ്.പി/ അസി. കമ്മിഷണർമാർക്കും മാറ്റം 

a

തിരുവനന്തപുരം: രണ്ട് എസ്.പിമാരെയും (നോൺ ഐ.പി.എസ്) 19 ഡിവൈ.എസ്. പി/അസിസ്റ്റന്റ് കമ്മിഷണർമാരെയും സ്ഥലംമാറ്റി സർക്കാർ ഉത്തരവിട്ടു.

വിജിലൻസ് ആന്റി കറപ്ഷൻസ് ബ്യൂറോ ഹെഡ്ക്വാർട്ടേഴ്സിലെ എസ്.പി ജി.ഉജ്ജ്വൽ കുമാറിനെ ഡെപ്യൂട്ടേഷനിൽ കെ.എസ്.ഇ.ബിയിൽ വിജിലൻസ് ഓഫീസറാക്കി. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി ബിജുരാജ് പിയെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ വിജിലൻസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമിച്ചു.

പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സേതു കെ.സിയെ ഡി.സി.ബി തൃശൂർ റൂറലിലേക്ക് മാറ്റി. അശ്വിത് സി. കരൺമയിൽ തൃശൂർ റൂറൽ ഡി.സി.ബിയിൽ നിന്ന് പാലക്കാട് ഇ.ഒ.ഡബ്ള്യുയുവിൽ. ബിബിൻ കെ. മാത്യു എറണാകുളം ഇ.ഒ.ഡബ്ല്യുവിൽ നിന്ന് എറണാകുളം നാർക്കോട്ടിക് സെല്ലിൽ. ഗോപകുമാർ.വി പാലക്കാട് നാർക്കോട്ടിക് സെല്ലിൽ നിന്ന് ആലപ്പുഴ നാർക്കോട്ടിക് സെല്ലിൽ. ബി.പങ്കജാക്ഷൻ-ആലപ്പുഴ നാർക്കോട്ടിക് സെല്ലിൽ നിന്ന് കൊല്ലം സിറ്റി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽ. നന്ദകുമാർ.എസ്-പത്തനംതിട്ട ക്രൈംബ്രാഞ്ചിൽ. വി.റ്റി. ഷാജൻ കൊച്ചി സിറ്റി എസ്.എസ്.ബിയിൽ നിന്ന് എറണാകുളം റൂറൽ എസ്.എസ്.ബിയിൽ. ജിജു ടി.ആർ എറണാകുളം റൂറൽ എസ്.എസ്.ബിയിൽ നിന്ന് കൊച്ചി സിറ്റി എസ്.എസ്.ബിയിൽ.

സുരേഷ് ബാബു കെ.പി കോഴിക്കോട് സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ണൂർ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിൽ, ടി.ഡി. സുനിൽ കുമാർ എറണാകുളം നർക്കോട്ടിക് സെല്ലിൽ നിന്ന് കോട്ടയം ക്രൈംബ്രാഞ്ചിൽ,
അനിൽ.ബി-കോട്ടയം ക്രൈംബ്രാഞ്ചിൽ നിന്ന് മലപ്പുറം ഡിവൈ.എസ്.പിയായി. എൻ. രാജേഷ് കുമാർ കോഴിക്കോട് റൂറൽ ഡി.സി.ബിയിൽ നിന്ന് കോഴിക്കോട് സിറ്റി ഡി.സി.ബിയിൽ. സുഭാഷ് ബാബു മലപ്പുറത്തു നിന്നു വടകര ഡിവൈ.എസ്.പിയായി. ബിജു കെ.കെ വടകര ഡിവൈ.എസ്.പിയിൽ നിന്ന് കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ,
സി.അലവി കോഴിക്കോട് വിജിലൻസിൽ നിന്ന് പാലക്കാട് ഇ.ഒ.ഡബ്ല്യുവിയിൽ. വിനോദ്.സി- തിരുവനന്തപുരം നാർക്കോട്ടിക് സെല്ലിൽ നിന്ന് തിരുവനന്തപുരം എസ്.എസ്.ബി ആസ്ഥാനത്ത്. വിജു കുമാർ തിരുവനന്തപുരം എസ്.എസ്.ബി ആസ്ഥാനത്ത് നിന്ന് തിരുവനന്തപുരം നാർക്കോട്ടിക് സെല്ലിൽ. മുഹമ്മദ് ഹനീഫ മുസ്ലിയാർ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് മണ്ണാർക്കാട് ഡിവൈ.എസ്.പി. ചന്ദ്രമോഹനൻ.പിയെ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA